Friday, May 3, 2024
HomeKeralaചെന്നിത്തല പഞ്ചായത്തില്‍ ഓണകിറ്റ് വിതരണം നടത്തി ഒഐസിസി കുവൈറ്റ്

ചെന്നിത്തല പഞ്ചായത്തില്‍ ഓണകിറ്റ് വിതരണം നടത്തി ഒഐസിസി കുവൈറ്റ്

ലപ്പുഴ: ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെയും ചെന്നിത്തല വെസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ ചെന്നിത്തല ഗ്രാമപഞ്ചായത്തില്‍ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് ഓണകിറ്റ് വിതരണം നടത്തി.
ഡിസിസി വൈസ് പ്രസിഡന്‍റ് അഡ്വ. കെ.ആര്‍ മുരളീധരൻ ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ നൂറിലേറെ നിര്‍ധന കുടുംബങ്ങള്‍ക്കാണ് കിറ്റുകള്‍ നല്‍കിയത്.

ചെന്നിത്തല വെസ്റ്റ് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് രാജേഷ് നമ്ബ്യാരേത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ കെപിസിസി അംഗം രാധേഷ് കണ്ണന്നൂര്‍ മുഖ്യപ്രഭാഷണം നടത്തി.

യോഗത്തില്‍ തമ്ബി കൗണടിയില്‍ (ഡിസിസി അംഗം), പുഷ്പ ശശികുമാര്‍ (വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍), നിഷാ സോജൻ (വിദ്യാഭാസ, ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍), ബിനി സുനില്‍ (പഞ്ചായത്ത് അംഗം), പുഷ്പരാജൻ ഈഴാം വാക്കല്‍, മോഹനൻ പുത്തൻതറ എന്നിവര്‍ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular