Sunday, May 5, 2024
HomeGulfഇന്ത്യൻ ഫാര്‍മ്മസിസ്റ്റസ് അസോസിയേഷൻ ഖത്തര്‍ : ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

ഇന്ത്യൻ ഫാര്‍മ്മസിസ്റ്റസ് അസോസിയേഷൻ ഖത്തര്‍ : ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

ദോഹ: ഖത്തറിലെ ഇന്ത്യൻ ഫര്‍മസിസ്റ്റുകളുടെ സംഘടനയായ ഐപാക് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു .16 ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ ഇഞ്ചോടിഞ്ചു പോരാട്ടം കാഴ്ചവെച്ചു .

ഓരോ മത്സരാത്ഥികളും അക്ഷരാര്‍ത്ഥത്തില്‍ കാഴ്ചക്കാരെ ആവേശിതലാഴ്ത്തി,ആവേശകരമായ മത്സരങ്ങള്‍ക്കൊടുവില്‍ സത്താര്‍ & ഷമീം എസിസി വിന്നേഴ്സും ഷഖീല്‍ & അമീര്‍ഖാൻ എച് എച് റണ്ണര്‍അപ്പും ആയി . മുഖ്യാതിഥി ആയ റീ ഗേറ്റ് ബില്‍ഡേഴ്‌സിന്റെ എം ഡി ഹക്സര്‍ സമ്മാന വിതരണം നിര്‍വഹിച്ചു.റീ ഗേറ്റ് ബില്‍ഡേഴ്‌സ് വിന്നേഴ്‌സിനും റണ്ണേഴ്‌സിനും ഉള്ള ട്രോഫി സ്പോണ്‍സര്‍ ചെയ്തു . സക്കീര്‍ ഹുസ്സൈൻ ,ഐപാക്ക് പ്രസിഡന്റ്ഹനീഫ് ,. ട്രഷറര്‍ഷജീര്‍ , ഷാനവാസ്,മഷൂദ്, അല്‍ത്താഫ്, ഷംനാദ്, സലീം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു . വരും വര്‍ഷങ്ങളിലും മികച്ച രീതിയില്‍ ബാഡ്മിന്റൻ ടൂര്‍ണമെന്റ് സംഘടിപ്പിക്കുമെന്ന് ഇവന്റ് കോര്‍ഡിനേറ്റര്‍സായ സമീര്‍, ജാഫര്‍, ഷാനവാസ് കോഴിക്കല്‍ എന്നിവര്‍ അറിയിച്ചു .

ഷഫീക് അറക്കല്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular