Friday, May 3, 2024
HomeIndiaദ്രൗപദി മുര്‍മുവിന്റെ കത്തില്‍ 'പ്രസിഡന്റ് ഓഫ് ഭാരത് ' ; ഇന്ത്യയെ ' ഭാരത് '...

ദ്രൗപദി മുര്‍മുവിന്റെ കത്തില്‍ ‘പ്രസിഡന്റ് ഓഫ് ഭാരത് ‘ ; ഇന്ത്യയെ ‘ ഭാരത് ‘ ആക്കാന്‍ നീക്കം

ന്യൂഡല്‍ഹി: ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാര്‍ക്കുള്ള ഔദ്യോഗിക ക്ഷണത്തില്‍ ‘ഇന്ത്യന്‍ രാഷ്ട്രപതി’ എന്നതിനു പകരം ‘പ്രസിഡന്റ് ഓഫ് ഭാരത് ‘.
ഇന്ത്യയുടെ പേര് ‘ഭാരത്’ എന്നാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമാണിതെന്നാണ് സൂചന. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ഇതിനായി പ്രമേയം കൊണ്ടുവരുമെന്നാണ് പ്രചരിക്കുന്ന അഭ്യൂഹം.സെപ്റ്റംബര്‍ 9നു നടക്കുന്ന അത്താഴവിരുന്നിലേക്കു ജി20 നേതാക്കളെയും മുഖ്യമന്ത്രിമാരെയും ക്ഷണിച്ചുകൊണ്ടുള്ള കത്തിലാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇപ്രകാരം രേഖപ്പെടുത്തിയത്. എന്നാല്‍, ഇന്ത്യ എന്ന പേര് മാറ്റുന്നത് ഭരണഘടന മൂല്യങ്ങള്‍ക്ക് എതിരായ നീക്കമെന്ന് കോണ്‍ഗ്രസ് ആരോപിച്ചുആദ്യമായാണ് ഒരു ഔദ്യോഗിക പരിപാടിയില്‍ ഇത്തരത്തിലൊരു പേരുമാറ്റമെന്ന് അധികൃതര്‍ വ്യക്തമാക്കി. ‘ഭാരത്’ എന്ന പദം ഭരണഘടനയിലും ഉണ്ടെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ”ഇന്ത്യ, അതായത് ഭാരത്, സംസ്ഥാനങ്ങളുടെ ഒരു യൂണിയനായിരിക്കും” എന്നാണ് ആര്‍ട്ടിക്കിള്‍ 1ല്‍ പറയുന്നത്.

‘ഭാരത്, ജനാധിപത്യത്തിന്റെ മാതാവ്” എന്ന പേരില്‍ വിദേശ പ്രതിനിധികള്‍ക്ക് കൈമാറിയ ജി20 ബുക്ക്ലെറ്റിലും ‘ഭാരത്’ ഉപയോഗിച്ചിട്ടുണ്ട്.അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയാണ് ഇന്ത്യയുടെ പേര് ഭാരത് എന്നാക്കണമെന്ന ചര്‍ച്ചയ്ക്കു തുടക്കം കുറിച്ചത്. ‘റിപ്പബ്ലിക് ഓഫ് ഭാരത്’ എന്ന് അദ്ദേഹം മുന്‍പു എക്‌സ് പ്ലാറ്റ്‌ഫോമില്‍ (ട്വിറ്റര്‍) കുറിച്ചിരുന്നു. ജൂലൈയില്‍ പ്രതിപക്ഷ മുന്നണി, ‘ഇന്ത്യ’ (ഇന്ത്യന്‍ നാഷനല്‍ ഡവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്) എന്ന പേര് സ്വീകരിച്ചതിനു ശേഷമായിരുന്നു ഇത്.കഴിഞ്ഞദിവസം ആര്‍എസ്‌എസും ഇന്ത്യയുടെ പേര് ഭാരത് എന്നാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.ജെയ്ക് സി തോമസിന്റെ ഭാര്യക്കെതിരായ സൈബര്‍ ആക്രമണം; കേസെടുത്ത് മണര്‍കാട് പൊലീസ്കോട്ടയം: സൈബര്‍ ആക്രമണത്തിനെതിരെ ജെയ്ക് സി തോമസിന്റ ഭാര്യ ഗീതു തോമസ് നല്‍കിയ പരാതിയില്‍ മണര്‍കാട് പൊലീസ് കേസെടുത്തു. സിഐ സി ആര്‍ സന്തോഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം.പൂര്‍ണ ഗര്‍ഭിണിയായ തനിക്കെതിരെ തുടരുന്ന സൈബര്‍ ആക്രമണം കടുത്ത മാനസിക പ്രയാസമുണ്ടാക്കി എന്ന് കാണിച്ച്‌ കഴിഞ്ഞ ശനിയാഴ്ചയാണ് ഗീതു ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.സംഭവത്തില്‍ ഫാന്റം പൈലി എന്ന ഫെയ്‌സ്ബുക് പേജിന്റെ അഡ്മിനെ പ്രതിയാക്കി.

സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസമാണു ഗീതു കോട്ടയം എസ്പി ഓഫിസില്‍ നേരിട്ടെത്തി പരാതി നല്‍കിയത്. ഗര്‍ഭിണിയായ ഭാര്യയെ ഉപയോഗിച്ച്‌ ജെയ്ക്ക് സഹതാപവോട്ട് നേടാന്‍ ശ്രമിക്കുന്നെന്ന തരത്തിലായിരുന്നു പ്രചാരണം.ഗീതു വോട്ട് അഭ്യര്‍ഥിക്കുന്ന വിഡിയോ ഉള്‍പ്പെടെ പ്രചരിപ്പിച്ചായിരുന്നു അധിക്ഷേപം. ഒന്‍പതു മാസം ഗര്‍ഭിണിയായ തന്നെ ‘ഗര്‍ഭിണിയെന്ന് അവകാശപ്പെടുന്ന ഭാര്യ’ എന്നു പരിഹസിച്ചത് ഏറെ വേദനിപ്പിച്ചതായി ഗീതു പറഞ്ഞിരുന്നു.ഗണേഷിന്റെ എതിര്‍പ്പ്; മുന്നോക്ക സമുദായ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനെ മാറ്റിയ തീരുമാനം മരവിപ്പിച്ച്‌ സര്‍ക്കാര്‍തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (ബി)യുടെ കയ്യിലിരുന്ന മുന്നാക്ക സമുദായക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം മാറ്റിയ ഉത്തരവ് മരവിപ്പിച്ച്‌ സര്‍ക്കാര്‍. കേരള കോണ്‍ഗ്രസ് (ബി) പ്രതിഷേധം അറിയിച്ചതോടെയാണ് തീരുമാനം മാറ്റിയത്.പുതിയ ഉത്തരവ് ഉടന്‍ പുറത്തിറക്കും.

കേരള കോണ്‍ഗ്രസ് (ബി) നേതാവും എംഎല്‍എയുമായ കെ.ബി.ഗണേഷ് കുമാറിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം മാറ്റിയത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. സാങ്കേതിക പിഴവിനെ തുടര്‍ന്നാണ് ഇത്തരമൊരു ഉത്തരവിറങ്ങിയതെന്ന് ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.കേരള കോണ്‍ഗ്രസ് (ബി) സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജി.പ്രേംജിത്തിനെ നീക്കി ചെയര്‍മാനായി സിപിഎം നോമിനി എം.രാജഗോപാലന്‍നായരെ നിയമിച്ചാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കു കീഴിലെ പൊതുഭരണവകുപ്പ് ഉത്തരവിറക്കിയത്. കോര്‍പറേഷന്‍ ഭരണ സമിതിയും തിങ്കളാഴ്ചത്തെ ഉത്തരവിലൂടെ പുനസംഘടിപ്പിച്ചിരുന്നു.

സിപിഎം അനുഭാവിയായ രാജഗോപാലന്‍ നായര്‍ മുന്‍പ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാനുമായിരുന്നു.മന്ത്രിസ്ഥാനം ലഭിക്കാത്ത കേരള കോണ്‍ഗ്രസിനു നല്‍കിയ പ്രധാന പദവിയായിരുന്നു കാലാവധി പകുതിയെത്തിയപ്പോള്‍ തിരിച്ചെടുത്തത്. കേരള കോണ്‍ഗ്രസ് ഇടതു മുന്നണിയിലെത്തിയപ്പോള്‍ ആര്‍.ബാലകൃഷ്ണപിള്ളയ്ക്ക് കാബിനറ്റ് പദവി നല്‍കി മുന്നോക്ക കോര്‍പറേഷന്‍ ചെയര്‍മാനാക്കിയിരുന്നു. രണ്ടരവര്‍ഷം തികയ്ക്കുമ്ബോള്‍ കെ.ബി.ഗണേശിന് മന്ത്രിസ്ഥാനവും ഉറപ്പ് നല്‍കിയിരുന്നു. ആന്റണിരാജുവിന് പകരക്കാരനായാണ് ഗണേഷ് മന്ത്രിസ്ഥാനത്ത് എത്തേണ്ടത്.

പ്രതിഷേധം മുന്നണിയോഗത്തില്‍ ഉന്നയിക്കാനാണ് കേരള കോണ്‍ഗ്രസ് (ബി) തീരുമാനം. മുന്നണി മര്യാദ പാലിച്ചില്ലെന്ന അഭിപ്രായം പാര്‍ട്ടിക്കുണ്ട്.മുന്നണിയിലെ ധാരണ പ്രകാരം രണ്ടു മാസത്തിനുള്ളില്‍ ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം ലഭിക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട് കടുത്ത അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെ പാര്‍ട്ടിയുടെ കൈവശമുണ്ടായിരുന്ന സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം സിപിഎം തിരിച്ചെടുത്തതാണ് കടുത്ത പ്രതിഷേധത്തിനു കാരണമായത്. പാര്‍ട്ടിയുമായി കൂടിയാലോചന പോലും നടത്താതെ സിപിഎം ഏകപക്ഷീയമായി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തതില്‍ കടുത്ത അമര്‍ഷത്തിലായിരുന്നു നേതാക്കള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular