Tuesday, May 7, 2024
HomeIndiaഡല്‍ഹി കലാപം: ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു

ഡല്‍ഹി കലാപം: ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു

ന്യുഡല്‍ഹി: ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിദ്യാര്‍ത്ഥിനേതാവ് ഉമര്‍ ഖാലിദ് നല്‍കിയ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി അടുത്ത ആഴ്ചത്തേക്ക് മാറ്റി.

യു.എ.പി.എ ചുമത്തിയാണ് ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തിരുന്നത്. 2020ല്‍ നടന്ന ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ടതാണ് കേസ്. ഖാലിദിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദം മാറ്റിവെക്കണമെന്ന് കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. കേസ് മാറ്റിവെക്കുന്നതില്‍ കോടതി നീരസം അറിയിക്കുകയുണ്ടായി. കോടതിക്ക് ഏതെങ്കിലും മുതിര്‍ന്ന അഭിഭാഷകനെ കാത്തിരിക്കാന്‍ സാധിക്കില്ല. അവസാന അവസരം നല്‍കുന്നുവെന്നാണ് സുപ്രീംകോടതി വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular