Friday, May 17, 2024
HomeUSAപുതുപ്പള്ളിയിലെ വിജയം: പ്രവാസ ലോകത്തും ആഹ്ലാദം

പുതുപ്പള്ളിയിലെ വിജയം: പ്രവാസ ലോകത്തും ആഹ്ലാദം

സ്കത്ത്: പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മന്‍റെ വിജയം പ്രവാസ ലോകത്തും വിജയാരവം പടര്‍ത്തി. യു.ഡി.എഫ് അനുകൂല സംഘടനകളുടെ നേതൃത്വത്തില്‍ വിവിധ ഇടങ്ങളില്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു.

ഫലമറിയാനായി രാവിലെ മുതലേ ടി.വിക്കും മൊബൈല്‍ സ്ക്രീനിനും മുന്നിലായിരുന്നു പ്രവാസികള്‍. പൊതു അവധി ദിനമായതിനാല്‍ പലര്‍ക്കും ഗുണകരമാകുകയും ചെയ്തു. ആദ്യ മണിക്കൂറില്‍തന്നെ ചാണ്ടി ഉമ്മന്‍റെ മുന്നേറ്റം കണ്ടതോടെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ നേരത്തേതന്നെ ആഘോഷങ്ങളിലേക്ക് തിരിഞ്ഞു. ഭൂരിപക്ഷം 40,000ത്തിന് മുകളില്‍ കടക്കുമോ എന്നതായി പിന്നീട് പലരുടെയും ചര്‍ച്ചകള്‍.

ഇടതു സര്‍ക്കാറിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കും ധാര്‍ഷ്ട്യത്തിനുമേറ്റ തിരിച്ചടിയാണ് ഈ ഫലമെന്നും കേരളത്തിലെ അവരുടെ ആണിക്കല്ലുകള്‍ ഇളകിത്തുടങ്ങിയെന്നും യു.ഡി.എഫ് അനുഭാവികള്‍ പറഞ്ഞു. എന്നാല്‍, പുതുപ്പള്ളിയിലേത് സഹതാപ തരംഗമാണെന്നും സര്‍ക്കാറിന്റെ വിലയിരുത്തലല്ലെന്നും എല്‍.ഡി.എഫ് അനുഭാവികളും ചൂണ്ടിക്കാട്ടി. ഒമാൻ ഒ.ഐ.സി.സി സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ യു.ഡി.എഫിന്‍റെ വിജയം ആഘോഷിച്ച്‌ ലഡു വിതരണവും നടന്നു.

സുഹാര്‍ ഒ.ഐ.സി.സി റീജനല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ആഹ്ലാദപ്രകടനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular