നെടുമങ്ങാട് വാളിക്കോടില്‍ കടയ്ക്കുനേരെ പെട്രോള്‍ ബോംബേറ്. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. സ്ഥലത്തുണ്ടായ അടിപിടിയുടെ ബാക്കിപത്രമാണ് കടയ്ക്ക് നേരെയുണ്ടായ ആക്രമണമെന്നാണ് നിഗമനം.
എന്നാല്‍ കടയുടമ ഷെര്‍ഷാദ് സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടിരുന്നില്ല എന്നാണ് പറയുന്നത്. സംഭവത്തില്‍ നെടുമങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.