Tuesday, May 7, 2024
HomeUSAഹഷ് മണി കേസ്: ട്രംപിനെ ജയിലിലടച്ചാല്‍ നേരിടാൻ തയാറെടുത്തു രഹസ്യാന്വേഷണ വിഭാഗം

ഹഷ് മണി കേസ്: ട്രംപിനെ ജയിലിലടച്ചാല്‍ നേരിടാൻ തയാറെടുത്തു രഹസ്യാന്വേഷണ വിഭാഗം

ന്യൂയോർക്ക്: മുൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ക്രിമിനല്‍ ഹഷ് മണി ട്രയലില്‍ കോടതിയലക്ഷ്യത്തിനു ജയിലിലടച്ചാല്‍ നേരിടാൻ തയാറെടുത്തു രഹസ്യാന്വേഷണ വിഭാഗം.
ജഡ്ജി ജുവാൻ മെർച്ചൻ അദ്ദേഹത്തെ ഹ്രസ്വകാല തടവിലാക്കാൻ തീരുമാനിക്കുമെന്നാണ് സാഹചര്യം പരിചയമുള്ള ഉദ്യോഗസ്ഥർ പറയുന്നത്. വിവാദമായ ഹിയറിംഗിന് ശേഷം ജഡ്ജി ചൊവ്വാഴ്ച ഈ വിഷയത്തില്‍ തീരുമാനം മാറ്റിവച്ചു.

2016ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി മുതിർന്ന സിനിമാ നടി സ്റ്റോമി ഡാനിയല്‍സിന് അന്നത്തെ അഭിഭാഷകനായ മൈക്കല്‍ കോഹൻ നല്‍കിയ പണം തിരിച്ചടയ്ക്കുന്നത് മറച്ചുവയ്ക്കാൻ ബിസിനസ് റിക്കാർഡുകള്‍ വ്യാജമാക്കിയെന്ന കുറ്റാരോപണത്തിലാണ് മുൻ പ്രസിഡന്‍റ് വിചാരണ നേരിടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular