Friday, May 17, 2024
HomeUSAക്ലോണിങ്ങിലൂടെ 'ഡോളി'യെ സൃഷ്ടിച്ച ഇയാൻ വില്‍മുട്ട് അന്തരിച്ചു

ക്ലോണിങ്ങിലൂടെ ‘ഡോളി’യെ സൃഷ്ടിച്ച ഇയാൻ വില്‍മുട്ട് അന്തരിച്ചു

ണ്ടൻ: ക്ലോണിങ്ങിലൂടെ ‘ഡോളി ദ ഷീപ്പ്’ എന്ന ആടിനെ സൃഷ്ടിച്ച ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ ഇയാൻ വില്‍മുട്ട് അന്തരിച്ചു.

79 വയസ്സായിരുന്നു. എഡിൻബര്‍ഗ് സര്‍വകലാശാലയാണ് മരണ വിവരം അറിയിച്ചത്. പാര്‍ക്കിൻസണ്‍സ് രോഗബാധിതനായിരുന്നു.

1996 -ലാണ് ഇയാൻ വില്‍മുട്ടിന്‍റെ നേതൃത്വത്തിലെ സംഘം ക്ലോണിങ്ങിലൂടെ ഡോളി എന്ന ആടിനെ സൃഷ്ടിച്ചത്. എഡിൻബര്‍ഗിലെ റോസ്ലിൻ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസര്‍ ഇയാൻ വില്‍മുട്ടിന്റെ പഠനങ്ങളാണ് മൂലകോശ ഗവേഷണത്തിന് അടിത്തറയിട്ടത്. ഡോളിയുടെ സൃഷ്ടി 20-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ശാസ്ത്ര നേട്ടങ്ങളിലൊന്നായി കണക്കാക്കുന്നു.

1944ല്‍ ഇംഗ്ലണ്ടിലായിരുന്നു ജനനം. നോട്ടങ്ഹാം സര്‍വകലാശാലയിലും കേംബ്രിഡ്ജ് സര്‍വകലാശാലയിലുമായിരുന്നു പഠനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular