Friday, May 17, 2024
HomeIndiaരണ്ടാം ഏകദിനം ഇന്ന്: ജയിച്ചാല്‍ പരമ്ബര

രണ്ടാം ഏകദിനം ഇന്ന്: ജയിച്ചാല്‍ പരമ്ബര

ൻഡോര്‍: ഇന്ത്യയും ആസ്ട്രേലിയയും തമ്മിലുള എകദിന പരമ്ബരയിലെ രണ്ടാം മത്സരം ഇന്ന് ഇൻഡോറില്‍ നടക്കും. ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം.

ആദ്യ മത്സരത്തില്‍ 5 വിക്കറ്റിന്റെ വിജയം നേടിയ ഇന്ത്യയ്ക്ക് ഇന്ന് ജയിച്ചാല്‍ മൂന്ന് മത്സരങ്ങള്‍ ഉള്‍പ്പെട്ട പരമ്ബര സ്വന്തമാക്കാനാകും.

ലോകകപ്പിന് മുന്നോടിയായുള്ള അവസാന മുന്നൊരുക്കമാണ് ഇരു ടീമിനും ഈ പരമ്ബര. പരിക്കില്‍ നിന്ന് മോചിതനായി ടീമില്‍ തിരിച്ചെത്തിയെങ്കിലും മികവിലേയ്ക്ക് ഉയരാനാകാത്ത ശ്രേയസ് അയ്യര്‍ക്ക് നിര്‍ണായകമാണ് ഈ മത്സരം. കഴിഞ്ഞ മത്സരത്തില്‍ സൂര്യകുമാര്‍ യാദവ് അര്‍ദ്ധ സെഞ്ച്വറി നേടിയത് അദ്ദേഹത്തിനും ഇന്ത്യൻ മാനേജ്മെന്റിനും വലിയ ആശ്വാസമാണ് നല്‍കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular