Friday, May 17, 2024
HomeKeralaദേശീയപാത നവീകരണത്തിനിടെ ക്ഷേത്രക്കുളത്തില്‍ മലിനജലം ഒഴുക്കി

ദേശീയപാത നവീകരണത്തിനിടെ ക്ഷേത്രക്കുളത്തില്‍ മലിനജലം ഒഴുക്കി

മ്ബലപ്പുഴ: ദേശീയപാത നവീകരണം പുരോഗമിക്കുന്ന കരൂരില്‍, റോഡില്‍കെട്ടിക്കിടന്ന മഴവെള്ളവും മലിനജലവും ക്ഷേത്രക്കുളത്തിലേക്ക് ഒഴുക്കിവിട്ടതായി പരാതി.

കരൂര്‍ പായല്‍ക്കുളങ്ങര ശ്രീദേവീ ക്ഷേത്രക്കുളത്തെയാണ് മലിന ജലം ഒഴുക്കിവിട്ട് വൃത്തിഹീനമാക്കിയത്. മലിനജലം കലര്‍ന്നതോടെ ക്ഷേത്രകുളത്തിലെ മീനുകളെല്ലാം ചത്തുപൊങ്ങി. ദേശീയപാതയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് റോഡരുകിലെ കുഴികളിലെ അഴുക്ക് വെളളം പൊട്ടിച്ച്‌ കുളത്തിലേക്ക് ഒഴുക്കുകമാത്രമല്ല, ജെ.സി.ബി ഉപയോഗിച്ച്‌ കുളത്തിലേക്ക് കോരിയൊഴിക്കുകയും ചെയ്തതായി ക്ഷേത്ര ഭാരവാഹികള്‍ ആരോപിച്ചു.

30 സെന്റ് സ്ഥലവും നടപ്പന്തലും ചുറ്റുമതിലും ഓഫീസും കാണിക്കവഞ്ചിയുമെല്ലാംറോഡ് വികസനവുമായി ബന്ധപ്പെട്ട് ക്ഷേത്രം വിട്ടുനല്‍കിയിരുന്നു. എന്നിട്ടുംക്ഷേത്രത്തോട് കാട്ടിയ അനാദരവിനെതിരെ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കുമെന്ന് ക്ഷേത്രയോഗം പ്രസിഡന്റ് എം.ടി. മധു പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular