Sunday, May 19, 2024
HomeIndiaഇംഗ്ലണ്ടിന് തിരിച്ചടി; ബെന്‍ സ്‌റ്റോക്‌സ് ഇന്നു കളിച്ചേക്കില്ല

ഇംഗ്ലണ്ടിന് തിരിച്ചടി; ബെന്‍ സ്‌റ്റോക്‌സ് ഇന്നു കളിച്ചേക്കില്ല

ഹമ്മദാബാദ്: ലോകകപ്പ് ഇന്ന് ആരംഭിക്കാനിരിക്കെ, നിലവിലെ ചാമ്ബ്യന്മാരായ ഇംഗ്ലണ്ടിന് തിരിച്ചടി. ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് ന്യൂസിലന്‍ഡിനെതിരായ ഉദ്ഘാടന മത്സരത്തില്‍ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്.

പരിക്കില്‍ നിന്നും മുക്തനായി ടീമില്‍ തിരിച്ചെത്തിയെങ്കിലും ഇടുപ്പിലെ വേദനയാണ് തിരിച്ചടിയായത്. സ്റ്റോക്‌സിന്റെ ഫിറ്റ്‌നസ് വെച്ച്‌ ചൂതാട്ടത്തിനില്ലെന്നും ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ പറഞ്ഞു.

ലോകകപ്പ് പോലുള്ള ഒരു ടൂര്‍ണമെന്റിന്റെ തുടക്കത്തിലേ ഇത്തരം റിസ്‌കുകള്‍ എടുക്കാനാകില്ല. അതേസമയം ടൂര്‍ണമെന്റിന്റെ അന്തിമ ഘട്ടത്തിലാണെങ്കില്‍ ചിലപ്പോള്‍ റിസ്‌ക് എടുക്കേണ്ടി വന്നേക്കാമെന്നും ബട്‌ലര്‍ കൂട്ടിച്ചേര്‍ത്തു.

സെപ്റ്റംബര്‍ 13 ന് ശേഷം ബെന്‍ സ്റ്റോക്‌സ് രാജ്യാന്തര മത്സരം കളിച്ചിട്ടില്ല. ബംഗ്ലാദേശിനെതിരായ പരിശീലന മത്സരത്തിലും സ്റ്റോക്‌സ് കളിക്കാനിറങ്ങിയിരുന്നില്ല. അഹമ്മദാബാദില്‍ ഇംഗ്ലണ്ടും ന്യൂസിലന്‍ഡുമായുള്ള മത്സരത്തോടെയാണ് ഇത്തവണത്തെ ലോകകപ്പിന് തുടക്കമാകുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular