Saturday, May 18, 2024
HomeCinemaആഘോഷം അതിരുകടന്നു; ഒടുവില്‍ തിയേറ്റര്‍ വരെ തകര്‍ത്ത് വിജയ് ആരാധകര്‍

ആഘോഷം അതിരുകടന്നു; ഒടുവില്‍ തിയേറ്റര്‍ വരെ തകര്‍ത്ത് വിജയ് ആരാധകര്‍

ഴിഞ്ഞ ദിവസമായിരുന്നു വിജയിയുടെ ലിയോ ട്രെയിലര്‍ തമിഴ്നാട്ടിലെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചത്. ഇപ്പോഴിതാ ട്രെയിലര്‍ കണ്ട ആവേശത്തില്‍ ചെന്നൈയിലെ തിയറ്റര്‍ ആരാധകര്‍ പൊളിച്ചടുക്കി എന്ന വാര്‍ത്തയാണ് വരുന്നത്.

ആഘോഷത്തിനിടെ ചെന്നൈ കോയമ്ബേടുള്ള രോഹിണി തീയറ്ററാണ് ആരാധകര്‍ തകര്‍ത്തത്. ട്രെയിലര്‍ കണ്ട് ആളുകള്‍ മടങ്ങിയ ശേഷമുള്ള തിയറ്ററിനുള്ളില്‍ വീഡിയോ സോഷ്യല്‍ മീഡിയയിലടക്കം പ്രചരിച്ചിരുന്നു.

പ്രചരിക്കുന്ന വിഡിയോയില്‍ സീറ്റുകളില്‍ ഭൂരിഭാഗവും ഉപയോഗശൂന്യമായതായിട്ടാണ് മനസിലാകുന്നത്. വിജയ് ചിത്രങ്ങളുടെ ട്രെയിലറിന് ഫാന്‍സ് ഷോകള്‍ സംഘടിപ്പിക്കാറുള്ളത് തീയറ്ററുകളില്‍ പ്രധാനമാണ്. ഇന്നലെ വൈകിട്ട് 5 മണിക്കായിരുന്നു വിജയ് ചിത്രമായ ലിയോയുടെ ട്രെയിലര്‍ റിലീസ് ചെയ്തത്.

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ലിയോയുടെ ഓഡിയോ ലോഞ്ചിന് പൊലീസ് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. ഇതും ട്രെയ്‌ലര്‍ ഫാന്‍സ് ഷോയ്ക്ക് കൂടുതല്‍ ആളുകള്‍ എത്താനുള്ള സാഹചര്യം ഉണ്ടാക്കി എന്നും പറയുന്നു.

സാധാരണ തിയറ്ററിനു പുറത്തു നടക്കുന്ന ആഘോഷങ്ങളാണ് ഇത്തവണ അകത്ത് നടന്നത്. തീയറ്ററിന് പുറത്ത് നടത്തുന്ന പരിപാടിക്ക് സംരക്ഷണം നല്‍കില്ലെന്ന് പൊലീസ് അറിച്ചതോടെയാണ് തീയറ്റര്‍ സ്ക്രീനില്‍ തന്നെ ട്രെയ്‌ലറിന് പ്രദര്‍ശനമൊരുക്കാന്‍ ഉടമകള്‍ തീരുമാനിച്ചത്. വൈകിട്ട് 6.30 നാണ് ലിയോയുടെ ട്രെയ്‍ലര്‍ യുട്യൂബിലൂടെ റിലീസ് ആയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular