Saturday, May 18, 2024
HomeUncategorizedമന്ത്രിവസതി ലക്ഷ്യമിട്ട് മണിപ്പുരില്‍ ബോംബാക്രമണം

മന്ത്രിവസതി ലക്ഷ്യമിട്ട് മണിപ്പുരില്‍ ബോംബാക്രമണം

ഇംഫാല്‍: മണിപ്പുരില്‍ മന്ത്രിമന്ദിരം ലക്ഷ്യമിട്ട് കലാപകാരികളുടെ ബോംബാക്രമണം. മന്ത്രി ഖേംചന്ദ് യുമ്നാമിന്‍റെ ഇംഫാലിലെ വസതിക്കു മുന്നിലുണ്ടായ സ്ഫോടനത്തില്‍ ഒരു സിആര്‍പിഎഫ് ജവാനും ഒരു സ്ത്രീക്കും പരിക്കേറ്റു.
ശനിയാഴ്ച രാവിലെ പത്തു മണിയോടെയാണ് ആക്രമണം. മോട്ടോര്‍സൈക്കിളിലെത്തിയ രണ്ടുപേരാണ് ബോംബ് എറിഞ്ഞത്.

മുഖ്യകവാടത്തിന് ഏതാനും മീറ്റര്‍ അകലെ വീണതിനാല്‍ വൻ ദുരന്തം ഒഴിവായി. സ്ഫോടനസ്ഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് ആക്രമണത്തെ അപലപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular