Saturday, May 18, 2024
HomeUSAഡോ.കലാ അശോകിനെ ഫൊക്കാന പ്രസിഡന്റ് സ്ഥാനാർത്ഥിയായി എൻഡോഴ്‌സ് ചെയ്തു.

ഡോ.കലാ അശോകിനെ ഫൊക്കാന പ്രസിഡന്റ് സ്ഥാനാർത്ഥിയായി എൻഡോഴ്‌സ് ചെയ്തു.

വാഷിംഗ്ടൺ ഡി സി: ഡോ.കലാ അശോകിനെ ഫൊക്കാന 2024 -2026 കാലയളവിലെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി വാഷിംഗ്ടൺ ഡി സി റീജിയണിലെ എല്ലാ അസോസിയേഷനുകളും എൻഡോഴ്‌സ് ചെയ്തു.അടുത്ത ഫൊക്കാനാ പ്രസിഡന്റ് ആയി ഒരു വനിതാ നേതൃത്വം ഉണ്ടാകുന്നത്തിനും ഫൊക്കാനയുടെ ഇപ്പോഴത്തെ പദ്ധതികൾ തുടരുന്നതിനുമായി ഡോ.കല അശോക് ഫൊക്കാനയുടെ സാരഥിയായി വരുന്നത് എന്തുകൊണ്ടും ഉചിതമായിരിക്കുമെന്നു യോഗം ഒന്നടങ്കം അഭിപ്രായപ്പെട്ടു .‘Fokana Care and Connect’എന്നതായിരിക്കും തന്റെ ലക്ഷ്യ വാചക മെന്ന് (Official Slogan) ഡോ.കല അഭിപ്രായപ്പെട്ടു.

10/7/23 മേരിലാൻഡിലെ റെഡ് ചില്ലീസിൽ നടന്ന ചടങ്ങിൽ KAGW പ്രസിഡന്റ് പ്രീതി സുധ, KAGW വരാനിരിക്കുന്ന പ്രസിഡന്റ് സുഷമ പ്രവീൺ,കെസിഎസ് പ്രസിഡന്റ് ബീന ടോമി കൈരളി ഓഫ് ബാൾട്ടിമോർ പ്രസിഡന്റ് – വിജോയ് പട്ടമ്മാടി,MAM പ്രസിഡന്റ് ജോസഫ് പോത്തൻ ഗ്രാമം പ്രസിഡന്റ് ലിനോയിസ്, HRMA പ്രസിഡന്റ് അജു പോൾ, കൺവൻഷൻ ചെയർമാൻ/ആർവിപി – ജോൺസൺ തങ്കച്ചൻ കൺവെൻഷൻ കൺവീനർ ജെയിംസ് ജോസഫ്,കൺവൻഷൻ ഡയറക്ടർ ഓഫ് ഫിനാൻസ് നോബിൾ ജോസഫ്,കെസിഎസ് മുൻ പ്രസിഡന്റ് ഡോ തമ്പി, ഡിസി പ്രൊവിൻസ് ഡബ്ല്യുഎംസി പ്രസിഡന്റ് ശ്രീ മോഹൻ കുമാർ എന്നിവർ ഡിസി ഫൊക്കാന നേതാക്കളായ വിപിൻ രാജ്, ബെൻ പോൾ, സ്റ്റാൻലി, ദീലീപ് കുമാർ ഒന്നടങ്കം ഡോ. കല അശോകിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിനു പരിപൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.
കലയുടെ നേതൃത്വത്തെക്കുറിച്ചും കലാപരമായും സംഘടനാപരമായ കഴിവുകളെക്കുറിച്ചും യോഗത്തിൽ എല്ലാവരും സംസാരിച്ചു . പിന്തുണ വാഗ്ദാനം ചെയ്തു.60 ഓളം നേതാക്ക യോഗത്തി പങ്കെടുത്തു. 
 
കഴിഞ്ഞ രണ്ടു ടേമുകളിലായി ഫൊക്കാനയുടെ ഏറ്റവും പ്രധാനമായ പദവികളിൽ ഡോ.കല അശോകിന്റെ പ്രവർത്തനങ്ങൾ,ഫൊക്കാന വിമൻസ് ഫോറം ചെയർപേഴ്സണായും ഇപ്പോൾ ജനറൽ സെക്രട്ടറിയായും സേവനമനുഷ്ഠിക്കുമ്പോൾ ഫൊക്കാന എന്ന സംഘടനയുടെ ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച മുഹൂർത്തമെന്നതിൽ സംശയമില്ല .അത് നിഷേധിക്കുവാൻ അമേരിക്കൻ മലയാളികൾക്കും സാധിക്കുകയില്ല.പ്രണയം കൊണ്ടും ജീവിതം കൊണ്ടും കേരളീയ സമൂഹത്തെ തന്നെ ഒന്നടങ്കം അത്ഭുതപ്പെടുത്തിയ മഹാകവി ചങ്ങമ്പുഴയുടെ സ്മരണകൾ ഉറങ്ങുന്ന ഇടപ്പള്ളിയിലെ ചങ്ങമ്പുഴ പാർക്കിനു സമീപത്താണ്‌ ഡോ. കല അശോക്.
ഒരു സംഘടനയ്ക്ക് ഏറ്റവുമധികം ജനസ്വീകാര്യതയും വിസിബിലിറ്റിയും ഉണ്ടാകുന്നത് വനിതകൾ സംഘടനകളുടെ നേതൃത്വത്തിലേക്ക് വരുമ്പോഴാണ്. അതിന് കാരണം മറ്റൊന്നുമല്ല. കണ്ടുവരുന്ന ശൈലിയിൽ നിന്ന് വ്യത്യസ്തമായി ചില കാര്യങ്ങൾ സമൂഹത്തിനായി നടപ്പിലാക്കുവാൻ അവർ ശ്രമിക്കും. അമേരിക്കൻ സംഘടനകളിലെ സ്ത്രീ പ്രാതിനിധ്യത്തിന്റെ പിന്തുണയും ലഭിക്കും. അമേരിക്കയിൽ എത്തിയ ശേഷം കേരളാ അസ്സോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടണിൽ 1993 മുതൽ തന്നെ സജീവമായി. നൃത്തവും സംഗീതവും
ഒപ്പമുള്ളതിനാൽ സംഘടനയിൽ സജീവമാകാൻ അതു തന്നെ ധാരാളം മതിയായിരുന്നു. അസ്സോസിയേഷന്റെ ഓണം, വിഷു, ക്രിസ്തുമസ്, പുതുവത്സരം തുടങ്ങി എല്ലാ പരിപാടികളുടേയും എന്റെർടെയിൻമെന്റ് വിഭാഗം കലയുടെ കൈയ്യിലായി. ഈ സമയത്ത് ഫൊക്കാനയിലും സജീവമായി. നാഷണൽ കൺവൻഷനുകളിൽ ഡാൻസ് പ്രോഗ്രാമുകൾ, ഉത്‌ഘാടന പരിപാടികൾ, മലയാളി മങ്ക, മിസ് ഫൊക്കാന, യുവജനോത്സവം, ടാലന്റ് ഹണ്ട് , തുടങ്ങിയവയുടെയെല്ലാം പരിശീലനവും, നേതൃത്വവും കല ഷഹിയിലേക്ക് കേന്ദ്രീകരിക്കപ്പെട്ടു. 2020 – 2022 കാലയളവിൽ ഫൊക്കാനയുടെ വിമൻസ് ഫോറം ചെയർ പേഴ്സണായി തെരഞ്ഞെടക്കപ്പെട്ടു. തന്റെ കഴിവുകളെ മുഴുവൻ അമേരിക്കൻ മലയാളി സമൂഹത്തിന് മുൻപിലും എത്തിക്കുവാനുള്ള സുവർണ്ണാവസരം കൂടിയായിരുന്നു അത്. പക്ഷെ അശനിപാതം പോലെ കോവിഡ് മഹാമാരി എല്ലാ പ്രവർത്തനങ്ങൾക്കും വിലങ്ങുതടിയായി.

 

 
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular