Saturday, May 4, 2024
HomeKeralaമുനമ്ബം ബോട്ട് അപകടത്തില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

മുനമ്ബം ബോട്ട് അപകടത്തില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

മുനമ്ബം ബോട്ട് അപകടത്തില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ആലപ്പുഴ സ്വദേശി രാജുവിന്റെതാണ് മൃതദേഹമെന്നാണ് സൂചന.

ഉച്ചയോടെ ഇയാളുടെ മൃതദേഹം ഫോര്‍ട്ട്‌ കൊച്ചിയില്‍ എത്തിക്കും. മുനമ്ബത്തു നിന്ന് 16 നോട്ടിക്കല്‍മയില്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

മാലിപ്പുറത്ത് നിന്ന് ഇൻബോര്‍‍ഡ് വള്ളത്തില്‍ മീൻ ശേഖരിക്കാൻ പോയ ചെറു ബോട്ടായിരുന്നു മുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന ഏഴുപേരെയായിരുന്നു കാണാതായത്. മാലിപ്പുറം സ്വദേശികളായ 3 പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. കോസ്റ്റ്ഗാര്‍ഡിന്റെയും മറൈൻ എൻഫോഴ്സ്മെൻറിന്റെയും തീരദേശ പൊലീസിന്റെയും മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തിലാണ് ഇപ്പോള്‍ തെരച്ചില്‍ നടക്കുന്നത്. ഷാജി, മോഹനന്‍, എന്നിവരുടെ മൃതദേഹം ഇനി കണ്ടെത്താനുണ്ട്.

അതേസമയം കടലില്‍ നാലു മണിക്കൂര്‍ കുടിവെള്ള കാനില്‍ തൂങ്ങി കിടന്നാണ് ജീവൻ രക്ഷിച്ചതെന്നാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട തൊഴിലാളികള്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular