Saturday, May 18, 2024
HomeKeralaസംസ്ഥാനത്ത് വീണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഇന്ന് പവന് 280 രൂപ വര്‍ധിച്ചു

സംസ്ഥാനത്ത് വീണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഇന്ന് പവന് 280 രൂപ വര്‍ധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വര്‍ണ വില വര്‍ധിച്ചു. പവന് 280 രൂപ വര്‍ധിച്ച്‌ 43,200 രൂപയിലേക്ക് സ്വര്‍ണ വില എത്തി.

ഗ്രാമിന് 35 രൂപ വര്‍ധിച്ചതോടെ 5,400 രൂപയിലാണ് സ്വര്‍ണ വിലയുള്ളത്. മാസത്തിലെ ഉയര്‍ന്ന നിലവാരമാണിത്. ഒരാഴ്ച മുന്‍പ് സ്വര്‍ണം വാങ്ങിയിരുന്നെങ്കില്‍ 1,000 രൂപയ്ക്ക് മുകളില്‍ ലാഭമാണ് ഉപഭോക്താവിന് ലഭിക്കുമായിരുന്നത്. ഒക്ടോബര്‍ മാസത്തിലെ താഴ്ന്ന നിലവാരത്തില്‍ നിന്ന് തുടങ്ങിയ വര്‍ധനവ് ഇന്ന് 43,000 രൂപ നിലവാരത്തിലാണ് എത്തി നില്‍ക്കുന്നത്.

ഒക്ടോബര്‍ 5 ന് 41,920 രൂപയിലായിരുന്നു കേരളത്തിലെ സ്വര്‍ണ വില. മാസത്തിലെ താഴ്ന്ന നിലവാരത്തിലെത്തിയതിന് ശേഷം തുടര്‍ച്ചയായി സ്വര്‍ണ വില ഉയരുകയാണ്. ഒക്ടോബര്‍ ആറിനും ഏഴിനും സ്വര്‍ണവിലയില്‍ കാര്യമായ മാറ്റം രേഖപ്പെടുത്തി. 7 ദിവസത്തിനിടെ 1,000 രൂപയാണ് വര്‍ധിച്ചത്. ഒക്ടോബര്‍ ആറിന് 80 രൂപയാണ് വര്‍ധിച്ച്‌ 42,000 രൂപയിലായിരുന്നു സ്വര്‍ണ വില.

കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷക്കാലമായി മരവിപ്പനുഭപ്പെട്ടിരുന്ന സ്വര്‍ണ വ്യാപാര മേഖലയ്ക്ക് ഇത്തവണ ഉണര്‍വ് ലഭിച്ചു. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 20% ത്തോളം വ്യാപാരമാണ് രേഖപ്പെടുത്തിയത്. ആഗോള വിപണിയിലെ കയറ്റിറക്കങ്ങള്‍ വരും ദിവസങ്ങളിലും കേരളത്തിലെ സ്വര്‍ണവിപണിയില്‍ പ്രതിഫലിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular