Sunday, May 5, 2024
HomeGulfഇൻഷുറൻസ് കാമ്ബയിനുമായി ഇന്‍കാസ് കാസര്‍കോട്

ഇൻഷുറൻസ് കാമ്ബയിനുമായി ഇന്‍കാസ് കാസര്‍കോട്

ദോഹ: ‘കുടുംബ സുരക്ഷ ഉറപ്പാക്കൂ’ എന്ന മുദ്രാവാക്യവുമായി ഐ.സി.ബി.എഫുമായി സഹകരിച്ചുകൊണ്ട് ഇൻകാസ് ഖത്തര്‍ കാസര്‍കോട് ജില്ല കമ്മിറ്റി ഇൻഷുറൻസ് കാമ്ബയിന് തുടക്കംകുറിച്ചു.

നവംബര്‍ ഏഴുവരെയായി ഒരു മാസം നീണ്ടുനില്‍ക്കുന്നതാണ് കാമ്ബയിൻ.

ആദ്യ ഘട്ടത്തില്‍ ഇൻഷുറൻസില്‍ ചേര്‍ന്നവരുടെ രേഖകള്‍ ഇൻകാസ് ഖത്തര്‍ സെൻട്രല്‍ കമ്മിറ്റി പ്രസിഡൻറ് ഹൈദര്‍ ചുങ്കത്തറ, ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍ തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തില്‍ ജില്ല പ്രസിഡൻറ് ശഫാഫ് ഹാപ്പ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ്‌ ബാവ, ജനറല്‍ സെക്രട്ടറി കെ.വി. ബോബൻ, അബ്ദുല്‍ റൗഫ് കൊണ്ടോട്ടി എന്നിവര്‍ക്ക് കൈമാറി.

ഇൻകാസ് കാസര്‍കോട് ജില്ല ജനറല്‍ സെക്രട്ടറി സുനില്‍ ജേക്കബ്, എക്സിക്യൂട്ടിവ് അംഗം ദിലീപ് കാലിക്കടവ്, ഇൻകാസ് യൂത്ത് വിങ് ജനറല്‍ സെക്രട്ടറി വികാസ് പി. നമ്ബ്യാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular