Saturday, May 18, 2024
HomeKeralaഖാദി കുടിശികനിവാരണ അദാലത്ത് നടത്തി

ഖാദി കുടിശികനിവാരണ അദാലത്ത് നടത്തി

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡില്‍ നിന്ന് പാറ്റേണ്‍ സി.ബി.സി. പദ്ധതി പ്രകാരം വായ്പ എടുത്ത് കുടിശിക വരുത്തിയ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കടാശ്വാസം നല്‍കുന്നതിന് കുടിശിക നിവാരണ അദാലത്ത് സംഘടിപ്പിച്ചു.

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ്, ജില്ലാ ഖാദി ഗ്രാമവ്യവസായ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ കോട്ടയം, ഇടുക്കി ജില്ലകള്‍ക്കായാണ് അദാലത്ത് നടത്തിയത്. കോട്ടയം ജില്ലാ ഖാദി ഗ്രാമവ്യവസായ വകുപ്പ് ഓഫീസില്‍ ഖാദി ബോര്‍ഡംഗം കെ.എസ്. രമേഷ് ബാബു അദാലത്ത് ഉദ്ഘാടനം ചെയ്തു. നഗരസഭാംഗം ജിബി ജോണ്‍ അധ്യക്ഷത വഹിച്ചു.
കോട്ടയത്ത് നിന്ന് 14 പേരും ഇടുക്കിയില്‍ നിന്ന് ഏഴുപേരും അദാലത്തില്‍ പങ്കെടുത്തു. കോട്ടയത്ത് നിന്നു വായ്പ ഇനത്തില്‍ കുടിശികയായ 443355 രൂപയും ഇടുക്കിയില്‍ നിന്ന് 50000 രൂപയും ലഭിച്ചു.

ഖാദി ബോര്‍ഡ് ഡയറക്ടര്‍ ടി.സി. മാധവൻ നമ്ബൂതിരി, ഖാദി ബോര്‍ഡ് സൂപ്രണ്ട് എം.എസ്. സജിതമണി, ജൂനിയര്‍ സൂപ്രണ്ട് കെ. ഫിറോസ്, ഇടുക്കി പ്രോജക്‌ട് ഓഫീസര്‍ ഇ. നാസര്‍, കോട്ടയം പ്രോജക്‌ട് ഓഫീസര്‍ ധന്യ ദാമോദരൻ എന്നിവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular