Saturday, May 18, 2024
HomeKeralaസംസ്ഥാനത്തെ നെല്ലുസംഭരണം: തുടര്‍ ചര്‍ച്ചകള്‍ക്ക് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി

സംസ്ഥാനത്തെ നെല്ലുസംഭരണം: തുടര്‍ ചര്‍ച്ചകള്‍ക്ക് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ നെല്ലുസംഭരണം കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാന്‍ മന്ത്രിസഭാ ഉപസമിതി തീരുമാനം. കൊയ്ത നെല്ല് താമസം കൂടാതെ സംഭരിക്കാനും കര്‍ഷകര്‍ക്ക് എത്രയുംവേഗം സംഭരണവില നല്‍കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും തീരുമാനമായി.

ഇതിനായി കേരള ബാങ്കില്‍ നിന്ന് വായ്പ ലഭ്യമാക്കാനുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. കേരള ബാങ്കിന് പിആര്‍എസ് വായ്പ ഇനത്തില്‍ കുടിശ്ശിക നല്‍കാനുണ്ട്. പുതിയ വായ്പ അനുവദിക്കണമെങ്കില്‍ കുടിശ്ശിക നല്‍കണമെന്നതാണ് കേരളബാങ്കിന്റെ ആവശ്യം. അതേസമയം,തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

കേരള ബാങ്കില്‍ നിന്ന് വായ്പ എടുക്കുന്നതിനുള്ള നിയമപരമായ തടസ്സങ്ങള്‍ നീക്കുന്നതിന് കണ്‍സോര്‍ഷ്യം ബാങ്കുകളായ എസ്ബിഐ, കാനറാ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവയുമായി കൂടിയാലോചനകള്‍ നടത്തുന്നതാണ്. നിലവില്‍ 10 മില്ലുകളാണ് നെല്ലുസംഭരണപ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാരുമായി സഹകരിക്കാന്‍ തയ്യാറായിട്ടുള്ളത്. ഈ മില്ലുകള്‍ക്കായി 25023.61 മെട്രിക് ടണ്‍ നെല്ല് ശേഖരിക്കുന്നതിനായി പാടശേഖരങ്ങള്‍ അലോട്ട്ചെയ്തു നല്‍കിയിട്ടുണ്ട്. 2954.653 ടണ്‍ നെല്ല് സംഭരിച്ചുകഴിഞ്ഞിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular