Sunday, May 19, 2024
HomeKeralaപുന്നപ്ര-വയലാര്‍; സമര സ്മരണയില്‍ ചെങ്കൊടി ഉയര്‍ന്നു

പുന്നപ്ര-വയലാര്‍; സമര സ്മരണയില്‍ ചെങ്കൊടി ഉയര്‍ന്നു

ചേര്‍ത്തല: വിപ്ലവ സമര പോരാട്ടത്തിന്റെ 77ാം വാര്‍ഷിക വാരാചരണത്തിന്‌ വെള്ളിയാഴ്ച തുടക്കമായി. വയലാറില്‍ സി.പി.എം ജില്ല സെക്രട്ടറി ആര്‍.

നാസറും മേനാശ്ശേരിയില്‍ സി.പി.ഐയുടെ മുതിര്‍ന്ന നേതാവ്‌ എ.എൻ. രാജനും പതാക ഉയര്‍ത്തി. മേനാശ്ശേരിയില്‍നിന്ന്‌ ജാഥയായി എത്തിച്ച ചെങ്കൊടിയാണ്‌ വയലാറില്‍ ഉയര്‍ത്തിയത്‌.

ഇതോടനുബന്ധിച്ച്‌ നടന്ന യോഗത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സജി ചെറിയാൻ, സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗവും കൃഷി മന്ത്രിയുമായ പി. പ്രസാദ്‌, സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്‌, സി.പി.എം ജില്ല സെക്രട്ടറി ആര്‍. നാസര്‍ എന്നിവര്‍ സംസാരിച്ചു. വാരാചരണ കമ്മിറ്റി പ്രസിഡന്റ്‌ എം.സി. സിദ്ധാര്‍ഥൻ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി പി.കെ. സാബു സ്വാഗതം പറഞ്ഞു. സി.പി.എം-സി.പി.ഐ നേതാക്കളായ സി.ബി. ചന്ദ്രബാബു, എം.കെ. ഉത്തമൻ, കെ. പ്രസാദ്‌, ജി. വേണുഗോപാല്‍, ഡി. സുരേഷ്‌ബാബു, മനു സി. പുളിക്കല്‍, എൻ.എസ്‌. ശിവപ്രസാദ്‌, എ.എം. ആരിഫ്‌ എം.പി, ടി.ടി. ജിസ്‌മോൻ, എൻ.ആര്‍. ബാബുരാജ്‌, എ.പി. പ്രകാശൻ, എൻ.പി. ഷിബു, ബി. വിനോദ്‌, ദലീമ ജോജോ എം.എല്‍.എ, സന്ധ്യ ബെന്നി, ബീന അശോകൻ എന്നിവര്‍ പങ്കെടുത്തു. വെള്ളിയാഴ്ച രാവിലെ മേനാശ്ശേരിയില്‍നിന്ന്‌ പുറപ്പെട്ട പതാകജാഥക്ക് പ്രധാനകേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular