Saturday, May 18, 2024
HomeUncategorizedശിവരാജ് സിങ് ചൗഹാന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മധ്യപ്രദേശിനെ നശിപ്പിച്ചു- കമല്‍നാഥ്

ശിവരാജ് സിങ് ചൗഹാന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മധ്യപ്രദേശിനെ നശിപ്പിച്ചു- കമല്‍നാഥ്

ഭോപ്പാല്‍: ശിവരാജ് സിങ് ചൗഹാന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മധ്യപ്രദേശിനെ നശിപ്പിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ്.

മധ്യപ്രദേശിലെ സിയോനിയില്‍ പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കമല്‍നാഥ്.

“അവര്‍ മധ്യപ്രദേശിനെ ഒരു നശിച്ച സംസ്ഥാനമാക്കി മാറ്റി. സമൂഹത്തിന്റെ എല്ലാ വിഭാഗത്തില്‍പ്പെട്ടവരും ഇവിടെ ദുരിതത്തിലാണ്. സമ്ബദ്‌വ്യവസ്ഥ നശിപ്പിക്കപ്പെട്ടു. ആരോഗ്യ സൗകര്യങ്ങള്‍ വളരെ മോശമാണ്. വിദ്യാഭ്യാസ സൗകര്യങ്ങള്‍ കൃഷി എല്ലാം നശിച്ചു”- കമല്‍നാഥ് പറഞ്ഞു.

യുവാക്കളെക്കുറിച്ച്‌ ആലോചിക്കുമ്ബോള്‍ ആശങ്കയുണ്ടെന്നും അവരാണ് സംസ്ഥാനത്തിന്‍റെ ഭാവി. അവരുടെ ഭാവി ഇരുട്ടിലാണെങ്കില്‍ സംസ്ഥാനത്തിന്റെ ഭാവിയും ഇരുട്ടിലാകുമെന്നും നവംബര്‍ 17 ന് നടക്കുന്ന തെരഞ്ഞെടുപ്പ് ഒരു സ്ഥാനാര്‍ഥിയെയോ പാര്‍ട്ടിയെയോ സംബന്ധിച്ചതല്ലെന്നും അത് മധ്യപ്രദേശിന്റെ ഭാവിയുടേതാണെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ രാജ്യം വൈവിധ്യങ്ങളാല്‍ നിറഞ്ഞതാണെന്നും നമ്മുടെ സംസ്കാരം സൗഹൃദ ബന്ധങ്ങളില്‍ അധിഷ്ഠിതമാണെന്നും എന്നാല്‍ ഇപ്പോള്‍ ആ സംസ്കാരം ആക്രമിക്കപ്പെടുകയാണ്. മണിപ്പൂരിലേക്ക് നോക്കിയാല്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയാമെന്നും നമ്മുടെ സംസ്കാരം അപകടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അഴിമതിയുടെ ചരിത്രമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular