Saturday, May 18, 2024
HomeIndiaവെങ്കലത്തിലേക്ക് കുട്ടിക്കരണം

വെങ്കലത്തിലേക്ക് കുട്ടിക്കരണം

നാജി: ചേച്ചിമാര്‍ക്കൊപ്പം മത്സരിച്ചതിനൊടുവില്‍ വെങ്കലത്തിളക്കവും. ഗെയിംസിന് അമ്ബരപ്പും കൗതുകവുമായി കേരളത്തിന്റെ പതിനാറുകാരി.

ജിംനാസ്റ്റിക്സ് ട്രംപോളിനിലായിരുന്നു കേരളത്തിന്റെ ‘കുട്ടി’ അൻവിത സച്ചിന്റെ മത്സരം. മത്സരത്തിനുപിന്നാലെ മുൻ താരങ്ങളും പരിശീലകരും അൻവിതയെ അഭിനന്ദിക്കാനുമെത്തി. ജിംനാസ്റ്റിക്സില്‍ മത്സരിച്ചവരില്‍ ഏറ്റവും പ്രായം കുറഞ്ഞ താരവും അൻവിതയായിരുന്നു.

തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ അൻവിത തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇൻഡോര്‍ സ്റ്റേഡിയത്തില്‍ സി.എ. അരുണിന്റെ കീഴിലാണ് പരിശീലനം. ഈവര്‍ഷം നടന്ന ജിംനാസ്റ്റിക്സ് ലോകകപ്പിലും തിരുവനന്തപുരം സ്വദേശിനിയായ അൻവിത പങ്കെടുത്തിരുന്നു. ട്രംപോളിൻ ജിംനാസ്റ്റിക്സില്‍ ആദ്യമായിട്ടാണ് കേരളത്തിന്റെ വെങ്കലനേട്ടം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular