Saturday, May 4, 2024
HomeIndiaആകാശത്ത് ഇന്ന് വിസ്മയം, ഭാഗിക ചന്ദ്രഗ്രഹണം നമുക്കും കാണാം

ആകാശത്ത് ഇന്ന് വിസ്മയം, ഭാഗിക ചന്ദ്രഗ്രഹണം നമുക്കും കാണാം

ല്‍ഹി: ഇന്ന് അര്‍ധരാത്രി മുതല്‍ ഭാഗിക ചന്ദ്രഗ്രഹണം ദൃശ്യമാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ പൊസിഷണല്‍ അസ്ട്രോണമി സെന്റര്‍.

ചന്ദ്രൻ മൂലമുണ്ടാകുന്ന ഭൂമിയിലെ ഇരുണ്ട പ്രദേശത്തേക്ക് ചന്ദ്രൻ പ്രവേശിക്കുന്നതാണ് ഇന്ന് ഉണ്ടാകുന്ന ഭാഗിക ചന്ദ്രഗ്രഹണം. ഇന്ത്യയുടെ എല്ലാ കോണുകളില്‍ നിന്നും ഈ കാഴ്ച കാണാൻ സാധിക്കും.

അര്‍ധ രാത്രിയോടടുത്താണ് കാഴ്ച കൂടുതല്‍ വ്യക്തമായി ദൃശ്യമാകുക. പടിഞ്ഞാറൻ പസഫിക് സമുദ്രം, ഓസ്‌ട്രേലിയ, ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, കിഴക്കൻ തെക്കേ അമേരിക്ക, വടക്ക്-കിഴക്കൻ വടക്കേ അമേരിക്ക, അറ്റ്ലാന്റിക് സമുദ്രം, ഇന്ത്യൻ മഹാസമുദ്രം, ദക്ഷിണ പസഫിക് സമുദ്രം എന്നിവ ഉള്‍ക്കൊള്ളുന്ന പ്രദേശത്തും ഈ ഭാഗിക ചന്ദ്രഗ്രഹണം കാണാനാകുമെന്ന് ഐഎംഡി പൂനെയുടെ കാലാവസ്ഥാ പ്രവചന വിഭാഗം മേധാവി അനുപം കശ്യപി വ്യക്തമാക്കി.

ഗ്രഹണത്തിന്റെ അംബ്രല്‍ ഘട്ടം നാളെ പുലര്‍ച്ചെ 01:05ന് ആരംഭിച്ച്‌ 02:24 ന് അവസാനിക്കും. ഗ്രഹണം ഏകദേശം 1 മണിക്കൂര്‍ 19 മിനിറ്റ് നീണ്ടുനില്‍ക്കാനാണ് സാധ്യത. പൂര്‍ണ്ണചന്ദ്ര രാത്രികളില്‍ ഭൂമി സൂര്യനും ചന്ദ്രനും ഇടയില്‍ വരുകയും ചന്ദ്രോപരിതലത്തില്‍ നിഴല്‍ വീഴ്ത്തുകയും ചെയ്യുമ്ബോള്‍ ചന്ദ്രഗ്രഹണം സംഭവിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular