Friday, May 3, 2024
HomeKeralaമുഖ്യമന്ത്രിയുടെ മുഖം കണ്ട് മടുത്താണ് സിനിമാതാരങ്ങളെ വിളിച്ചത്: പരിഹസിച്ച്‌ ചെന്നിത്തല

മുഖ്യമന്ത്രിയുടെ മുഖം കണ്ട് മടുത്താണ് സിനിമാതാരങ്ങളെ വിളിച്ചത്: പരിഹസിച്ച്‌ ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുഖം കണ്ട് മടുത്തിട്ടാണ് കേരളീയം പരിപാടിയിലേക്ക് സിനിമാതാരങ്ങളെ വിളിച്ചതെന്ന് രമേശ് ചെന്നിത്തല.
സെക്രട്ടേറിയറ്റിനു മുന്നില്‍ ആര്‍എസ്പിയുടെ രാപ്പകല്‍ സമരപ്രഖ്യാപന സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‌

ഈ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ ജനങ്ങള്‍ക്ക് പോകേണ്ട കാര്യമെന്താണ്. ഇതുപോലെ അഴിമതിക്ക് നേതൃത്വം കൊടുക്കുന്ന, അഴിമതി മാത്രം നടത്തുന്ന, കേരളജനതയെ വഞ്ചിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന മുഖ്യമന്ത്രി നടത്തുന്ന കേരളീയം നൂറു ശതമാനം രാക്ഷസീയം ആണെന്ന കാര്യത്തില്‍ തര്‍ക്കം വേണ്ടെന്നും ചെന്നിത്തല പരിഹസിച്ചു.

കേരളീയം ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച്‌ നടത്തുന്ന രാഷ്ട്രീയപ്രചാരണമാണെന്ന് പറഞ്ഞ ചെന്നിത്തല ഇത്തരമൊരു പരിപാടി നടത്തേണ്ട ആവശ്യമെന്താണെന്നും ചോദിച്ചു.

സുപ്രീം കോടതിയില്‍ ലാവലിൻ കേസ് വീണ്ടും മാറ്റിവച്ചത് ബിജെപി- സിപിഎം അന്തര്‍ധാര മൂലമാണെന്നും മുഖ്യമന്ത്രിക്ക് നോട്ടീസ് അയക്കാൻ ഇഡി തയാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ 69 മണ്ഡലങ്ങളില്‍ സിപിഎമ്മിന് ബിജെപി വോട്ട് മറിച്ച്‌ നല്‍കിയെന്നും ചെന്നിത്തല ആരോപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular