Sunday, May 19, 2024
HomeKeralaകടം തീരാതെ കര്‍ഷകര്‍; കൈമലര്‍ത്തി സര്‍ക്കാര്‍

കടം തീരാതെ കര്‍ഷകര്‍; കൈമലര്‍ത്തി സര്‍ക്കാര്‍

കൊച്ചി: നെല്‍കര്‍ഷകര്‍ക്ക് പുറമെ സാധാരണക്കാരായ മറ്റ് കര്‍ഷകരുടെയും സര്‍ക്കാര്‍ സഹായത്തിനായുള്ള കാത്തിരിപ്പ് മാസങ്ങള്‍ പിന്നിടുന്നു.

മഴയും കാറ്റും വരള്‍ച്ചയുമടക്കം പ്രകൃതി ദുരന്തങ്ങളില്‍ വിളകള്‍ നശിച്ചവരാണ് നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കി കാത്തിരിക്കുന്നത്. ഈ ഇനത്തില്‍ 40 കോടിയിലധികം രൂപയാണ് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്.

കനത്ത മഴയിലും കാറ്റിലും ഏക്കറുകണക്കിന് കൃഷി നഷ്ടപ്പെട്ടവരാണ് സര്‍ക്കാറിന്‍റെ തുച്ഛമായ സഹായംപോലുമില്ലാതെ കടക്കെണിയിലായത്. കൃഷിഭവനുകളില്‍ അന്വേഷിക്കുമ്ബോള്‍ ഫണ്ട് ലഭിച്ചിട്ടില്ലെന്ന പതിവ് മറുപടിയാണ് ലഭിക്കുന്നത്. കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുതീര്‍ക്കാൻ തുക ആവശ്യപ്പെട്ട് കൃഷി വകുപ്പ് മാസങ്ങള്‍ക്ക് മുമ്ബുതന്നെ കത്ത് നല്‍കിയിട്ടുണ്ടെങ്കിലും ധനവകുപ്പ് അനുകൂലമായി പ്രതികരിച്ചിട്ടില്ല. സര്‍ക്കാറിന്‍റെ നിലവിലെ സാമ്ബത്തിക പ്രതിസന്ധിയില്‍ കുടിശ്ശിക എന്ന് കൊടുത്ത് തീര്‍ക്കാനാകുമെന്ന് കൃഷി വകുപ്പ് അധികൃതര്‍ക്കും കൃത്യമായി പറയാനാകുന്നില്ല. പച്ചക്കറി സംഭരിച്ച വകയില്‍ ഇടുക്കിയിലെ കാന്തല്ലൂര്‍, വട്ടവട മേഖലയിലടക്കമുള്ള കര്‍ഷകര്‍ക്ക് ഹോര്‍ട്ടികോര്‍പ് വഴിയും ലക്ഷങ്ങളുടെ കുടിശ്ശികയുണ്ട്.

മഴയും വരള്‍ച്ചയുംമൂലം കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന നാശനഷ്ടത്തിന് സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാരത്തിന് പുറമെ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍നിന്നുള്ള (എസ്.ഡി.ആര്‍.എഫ്) വിഹിതവും കുടിശ്ശികയായിട്ടുണ്ട്. രണ്ടര വര്‍ഷത്തിനിടെ കര്‍ഷകര്‍ സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ച്‌ കൃഷിവകുപ്പ് അംഗീകരിച്ച ക്ലെയിമുകള്‍ പ്രകാരം 50 കോടിയിലധികം രൂപ കുടിശ്ശിക നിലനില്‍ക്കെ സര്‍ക്കാര്‍ ഈ ആവശ്യത്തിന് അനുവദിച്ചത് ഏഴരക്കോടി മാത്രമാണ്. ഇതില്‍ നടപ്പ് സാമ്ബത്തിക വര്‍ഷം മൂന്നുകോടി മാത്രമാണ് ഇതുവരെ കര്‍ഷകര്‍ക്ക് വിതരണം ചെയ്തിട്ടുള്ളത്. ബാക്കി തുക നല്‍കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു എന്ന് മാത്രമാണ് അധികൃതരുടെ വിശദീകരണം.

ഈ വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ മാത്രം 1,22,322 കര്‍ഷകര്‍ക്ക് 303.38 കോടിയുടെ കൃഷി നാശമുണ്ടായെന്നാണ് കൃഷിവകുപ്പിന്‍റെ കണക്ക്. പ്രകൃതിക്ഷോഭത്തില്‍ വിളകള്‍ നശിക്കുകയും താല്‍ക്കാലിക ആശ്വാസമാകേണ്ട നഷ്ടപരിഹാരം അനിശ്ചിതമായി വൈകുകയും ചെയ്തതോടെ ആയിരക്കണക്കിന് കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണ്. ഇവരില്‍ പലരും ഉപജീവനത്തിന് പലിശക്ക് പണമെടുത്തും ബാങ്ക് വായ്പ ഉപയോഗിച്ചും കൃഷിയിറക്കിയവരാണ്. വിളവെടുപ്പിന് പാകമായ കൃഷിയിടങ്ങളില്‍ നേരിട്ട അപ്രതീക്ഷിത നാശനഷ്ടം ഇവരില്‍ പലരെയും വൻ കടക്കെണിയിലേക്ക് തള്ളിവിട്ടു. ചിലയിടങ്ങളില്‍ ബാങ്കുകള്‍ ജപ്തി നടപടി ആരംഭിക്കുകകൂടി ചെയ്തതോടെ ആത്മഹത്യയുടെ വക്കിലാണെന്ന് കര്‍ഷകര്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular