Saturday, May 18, 2024
HomeIndiaമറ്റപ്പള്ളി പേരപ്പൻ സ്മാരക ഓപ്പണ്‍ സ്റ്റേഡിയം നാടിന് സമര്‍പ്പിച്ച്‌ മന്ത്രി റോഷി ആഗസ്റ്റിൻ

മറ്റപ്പള്ളി പേരപ്പൻ സ്മാരക ഓപ്പണ്‍ സ്റ്റേഡിയം നാടിന് സമര്‍പ്പിച്ച്‌ മന്ത്രി റോഷി ആഗസ്റ്റിൻ

ട്ടപ്പനയില്‍ നിര്‍മ്മിച്ച മറ്റപ്പള്ളി പേരപ്പൻ സ്മാരക ഓപ്പണ്‍ സ്റ്റേഡിയം മന്ത്രി റോഷി ആഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.

ഇടുക്കി നിയോജകമണ്ഡല ആസ്തി വികസനഫണ്ടില്‍ നിന്നും 31,53,000 രൂപ വിനിയോഗിച്ചാണ് സ്റ്റേഡിയം നിര്‍മ്മിച്ചിരിക്കുന്നത്. സ്റ്റേഡിയത്തില്‍ സ്റ്റേജ്, തറ, ഭിത്തി എന്നിവയുടെ അധിക പ്രവൃത്തിക്കായി 15 ലക്ഷം രൂപ കൂടി അനുവദിക്കുന്നുവെന്ന് മന്ത്രി അറിയിച്ചു. കട്ടപ്പനയുടെ വികസനചരിത്രത്തില്‍ മറ്റപ്പള്ളി പേരപ്പൻ വഹിച്ച പങ്ക് വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. നഗരസഭ ചെയര്‍പേഴ്സണ്‍ ഷൈനി സണ്ണി ചെറിയാൻ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സ്റ്റേഡിയത്തിലെ സ്റ്റേജ് ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ക്കായി 5 ലക്ഷം രൂപയും ഗാന്ധി സ്‌ക്വയര്‍ നവീകരണത്തിനായി 15 ലക്ഷം രൂപയും തനത് ഫണ്ടില്‍ നിന്ന് നഗരസഭ വകയിരുത്തിയിട്ടുണ്ട് .

നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാൻ ലീലാമ്മ ബേബി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാൻ മനോജ് മുരളി, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാൻ സിബി പാറപ്പായി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഐബി മോള്‍, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജാൻസി ബേബി, പ്രതിപക്ഷ നേതാവ് ഷാജി കൂത്തോടി, രാഷ്ട്രീയകക്ഷി നേതാക്കളായ തോമസ് മൈക്കിള്‍, വി ആര്‍ സജി, മനോജ് എം തോമസ്, ജോയി കുടക്കച്ചിറ, വി ആര്‍ ശശി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി അഡ്വ. എം കെ തോമസ്, വ്യാപാരി വ്യവസായി സമിതി പ്രതിനിധി മജീഷ്, എച് എം ടി എ പ്രസിഡന്റ്‌ പി കെ ഗോപി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular