Wednesday, May 8, 2024
HomeKeralaഎല്ലാ കുടുംബങ്ങള്‍ക്കും കുടിവെള്ള കണക്ഷൻ നല്‍കുക ലക്ഷ്യം: മന്ത്രി റോഷി അഗസ്റ്റിൻ

എല്ലാ കുടുംബങ്ങള്‍ക്കും കുടിവെള്ള കണക്ഷൻ നല്‍കുക ലക്ഷ്യം: മന്ത്രി റോഷി അഗസ്റ്റിൻ

കോട്ടയം: സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും കുടിവെള്ളകണക്ഷൻ നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ജലവിഭവവകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ.

ജലജീവൻ മിഷന്റെ ഭാഗമായി കൊഴുവനാല്‍ ഗ്രാമപഞ്ചായത്തില്‍ 5.23 കോടി രൂപ ചെലവില്‍ കേരള ജലഅതോറിറ്റി നടപ്പാക്കുന്ന സമഗ്ര കുടിവെള്ള പദ്ധതിയുടെ നിര്‍മാണോദ്ഘാടനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് 36 വര്‍ഷം കൊണ്ട് 17 ലക്ഷം ഗ്രാമീണ കുടുംബങ്ങള്‍ക്കാണ് ജലഅതോറിറ്റിയുടെ കുടിവെള്ള കണക്ഷൻ ലഭിച്ചിരുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 38 ലക്ഷം വീടുകളിലേക്ക് കണക്ഷൻ എത്തിക്കാനായി. മൊത്തം കുടുംബങ്ങളിലെ 51 ശതമാനത്തിനും കുടിവെള്ളം നല്‍കാനായി. സംസ്ഥാനത്തെ 70.85 ലക്ഷം കുടുംബങ്ങള്‍ക്കും, എല്ലാ വീടുകളിലും കുടിവെള്ള കണക്ഷൻ എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഇതിനായാണ് ജലജീവൻ മിഷൻ പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

മാണി സി. കാപ്പൻ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. റീജണല്‍ പ്രൊജക്റ്റ് ഡയറക്ടര്‍ കെ.കെ. ബിജുമോൻ പദ്ധതി വിശദീകരിച്ചു. ദേശീയ ഗെയിംസില്‍ സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയ റോസ് മരിയ ജോഷിയെയും ഐ.എസ്.എ. പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയ പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയെയും മന്ത്രി ആദരിച്ചു.

പാലാ മാര്‍ സ്ലീവാ മെഡിസിറ്റി ഹോസ്പിറ്റല്‍ ഓപ്പറേഷൻസ് പ്രോജക്സ് ഡയറക്ടര്‍ ഫാ. ജോസ് കീരഞ്ചിറ ആശ പ്രവര്‍ത്തകര്‍ക്കുള്ള യൂണിഫോം വിതരണം ചെയ്തു. 2023 കേരളോത്സവ വിജയികള്‍ക്കുളള സമ്മാന വിതരണവും നടന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിള്‍ രാജ്, ളാലം ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജെസി ജോര്‍ജ്ജ്, ജോസി പൊയ്കയില്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. രാജേഷ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ രമ്യ രാജേഷ്, മാത്യു തോമസ്, സ്മിത വിനോദ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ആലീസ് ജോയി, ആനീസ് കുര്യൻ, മഞ്ജു ദിലീപ്, അഡ്വ. ജി. അനീഷ്, കെ.ആര്‍. ഗോപി, പി.സി. ജോസഫ്, മെര്‍ലി ജെയിംസ്, ലീലാമ്മ ബിജു, കേരള ജല അതോറിറ്റി ബോര്‍ഡംഗം ഷാജി പാമ്ബൂരി, കെ.ആര്‍.ഡബ്ല്യു.എസ്.എ. ഡയറക്ടര്‍ ടെക്നിക്കല്‍ ഇൻ ചാര്‍ജ്ജ് റ്റി.കെ. മണി, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ റ്റി.ആര്‍. വേണുഗോപാല്‍, ജല അതോറിറ്റി എ.ഇ.ഇ: അസി എം. ലൂക്കോസ്, കൊഴുവനാല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സാജൻ മണിയങ്ങാട്ട്, തോടനാല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആര്‍. റ്റി. മധുസൂദനൻ, രാഷ്ട്രീയ പാര്‍ട്ടി പ്രധിനിധികളായ ടോബിൻ കെ. ആലക്സ്, സണ്ണി അഗസ്റ്റിൻ നായ്പുരയിടം, സെന്നി സെബാസ്റ്റ്യൻ, കെ.ബി. അജേഷ്, സുരേഷ് പറമ്ബകത്ത്, ഐ.എസ്.എ പ്ലാറ്റ്ഫോം ജില്ലാ ചെയര്‍മാൻ പ്രോജക്‌ട് മാനേജര്‍ പി.എസ്.ഡബ്ലിയു.എസ്.ഐ ഡാന്റിസ് കൂനാനിക്കല്‍, സി.ഡി.എസ്. ചെയര്‍പേഴ്‌സൻ രമ്യ രാജേഷ് എന്നിവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular