Saturday, May 18, 2024
HomeKeralaഗള്‍ഫ്-തുര്‍ക്കിയ സാമ്ബത്തിക ഫോറത്തില്‍ ബഹ്റൈൻ പങ്കാളിയായി

ഗള്‍ഫ്-തുര്‍ക്കിയ സാമ്ബത്തിക ഫോറത്തില്‍ ബഹ്റൈൻ പങ്കാളിയായി

നാമ: അങ്കാറയില്‍ സംഘടിപ്പിച്ച ഗള്‍ഫ്-തുര്‍ക്കിയ സാമ്ബത്തിക ഫോറത്തില്‍ ബഹ്റൈൻ പങ്കാളിയായി. തുര്‍ക്കിയയിലെ ബഹ്റൈൻ അംബാസഡര്‍ ഡോ.

ഇബ്രാഹിം യൂസുഫ് അല്‍ അബ്ദുല്ലയാണ് ബഹ്റൈനെ പ്രതിനിധാനംചെയ്ത് ഫോറത്തില്‍ പങ്കെടുത്തത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍, അംബാസഡര്‍മാര്‍, ബിസിനസ് പ്രമുഖര്‍ തുടങ്ങിയവര്‍ ഫോറത്തില്‍ സന്നിഹിതരായിരുന്നു.

ജി.സി.സി രാജ്യങ്ങളും തുര്‍ക്കിയയും തമ്മില്‍ സാമ്ബത്തിക, വ്യാപാര, വ്യാവസായിക, സാങ്കേതിക വിദ്യ, കാര്‍ഷിക, നിക്ഷേപ മേഖലകളില്‍ സഹകരിക്കുന്നതിന് ധാരാളം അവസരങ്ങളുണ്ടെന്ന തിരിച്ചറിവാണ് ഫോറത്തിലൂടെ ലഭിച്ചത്. ഉല്‍പാദന മേഖലയില്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നത് ശക്തമാക്കാനും ഫോറം തീരുമാനിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular