Sunday, May 19, 2024
HomeKerala'നാടൻ വീടനും നാട്ടുണര്‍ത്തും' പുസ്തകം പ്രകാശനം ചെയ്തു

‘നാടൻ വീടനും നാട്ടുണര്‍ത്തും’ പുസ്തകം പ്രകാശനം ചെയ്തു

ജിദ്ദ: നിസാമുദ്ദീൻ നാടൻവീട്ടില്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ച ഗദ്യങ്ങളുടെ സമാഹാരമായ ‘നാടൻ വീടനും നാട്ടുണര്‍ത്തും’ എന്ന പുസ്തകം പ്രകാശനം ചെയ്തു.

ജിദ്ദയിലെ കറ്റാനം കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ ഹജ്ജ് വെല്‍ഫെയര്‍ ഫോറം ചെയര്‍മാൻ നസീര്‍ വാവാക്കുഞ്ഞ് പുസ്തക പ്രകാശനം നിര്‍വഹിച്ചു. നിസാമുദ്ദീന്‍റെ രചനകള്‍ സവിശേഷതകളായ ഗ്രാമ്യഭാഷ, ഇതിവൃത്തങ്ങളുടെ പൊരുളുകള്‍, കഥക്കും കവിതക്കുമൊപ്പം എത്തുന്ന ഗദ്യസാഹിത്യം എന്നിവയാല്‍ ഉത്കൃഷ്ടമാണെന്ന് നസീര്‍ വാവാക്കുഞ്ഞ് അഭിപ്രായപ്പെട്ടു.

കറ്റാനം കൂട്ടായ്മ പ്രസിഡന്‍റ് സക്കരിയ സക്കീര്‍ ഹുസൈൻ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഷാജു ഷമീം ചാരുംമൂട്, അംന സക്കീര്‍ എന്നിവര്‍ സംസാരിച്ചു. തന്‍റെ രചനകള്‍ക്ക് നാടും നാട്ടുകാരും നാടിന്‍റെ ഫിലോസഫികളും തന്നെയാണ് പ്രചോദനമേകിയതെന്നും കുടുംബത്തിന്‍റെ അകമഴിഞ്ഞ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും മറുപടി പ്രസംഗത്തില്‍ ഗ്രന്ഥകാരൻ നിസാമുദ്ദീൻ പറഞ്ഞു. പുസ്തകത്തിന് അവതാരിക എഴുതിയ സജീദ് ഖാൻ പനവേലിയോടും പ്രസാധനം നിര്‍വഹിച്ച കോഴിക്കോട് ലിപി പബ്ലിക്കേഷൻസിനോടും കടപ്പാടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷുക്കൂര്‍ കാപ്പില്‍, നൗഷാദ് ഓച്ചിറ, മസൂദ് കറ്റാനം, ഷഫീഖ് കാപ്പില്‍, യഹിയ കണ്ണനാകുഴി, അൻവര്‍ ആറാട്ടുപുഴ, ഷാജഹാൻ ഓച്ചിറ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. റഷീദ് ഇലങ്കത്തില്‍ സ്വാഗതവും ലത്തീഫ് മുസ്‍ലിയാര്‍ കാപ്പില്‍ നന്ദിയും പറഞ്ഞു. ഹുസൈൻ ഫൈസി ആമുഖ പ്രാര്‍ത്ഥന നടത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular