Saturday, May 18, 2024
HomeKeralaതിരുവനന്തപുരത്ത് വ്യാപക മഴ; പല ഭാഗങ്ങളും വെള്ളത്തിനിടയിലായി

തിരുവനന്തപുരത്ത് വ്യാപക മഴ; പല ഭാഗങ്ങളും വെള്ളത്തിനിടയിലായി

തിരുവനന്തപുരത്ത് പരക്കെ മഴ. ഇന്നലെ രാത്രി തുടര്‍ച്ചയായി പെയ്ത മഴയില്‍ നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് ഉണ്ടായി.

പല യിടങ്ങളിലും വീടുകളില്‍ വെള്ളം കയറി. താഴ്ന്ന സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താൻ രാവിലെ 8 മണിക്ക് റവന്യൂ മന്ത്രി ജില്ലാ കലക്ടര്‍മാരുടെ യോഗം വിളിച്ചിട്ടുണ്ട്.

ഇന്നലെ തിരുവന്തപുരം ജില്ലയില്‍ തുടര്‍ച്ചയായി ശക്തമായ മഴ പെയ്യുകയാണ്. അര്‍ധരാത്രിയോടെ താഴ്സന്ന പ്രദേശങ്ങളിലും വീടുകളിലും വെള്ളം കയറിത്തുടങ്ങി. രാത്രി മുതല്‍ ഫയര്‍ ആൻഡ് റസ്ക്യൂ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. വീടുകളില്‍ വെള്ളം കയറി അകപ്പെട്ടുപോയവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നുണ്ട്. ഗൗരീശപട്ടം, തേക്ക്മൂട് കോളനി, മുറിഞ്ഞപാലം എന്നീ പ്രദേശങ്ങളില്‍ വെള്ളം കയറി.

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, വയനാട് എന്നീ അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular