Friday, May 3, 2024
HomeKeralaപാലക്കാട് കാറില്‍ കടത്തിയ കഞ്ചാവ് പിടികൂടി; എക്സൈസിനെ കണ്ട് നിര്‍ത്താതെ പോയ കാര്‍ ലോറിയിലിടിച്ചു; രണ്ടു...

പാലക്കാട് കാറില്‍ കടത്തിയ കഞ്ചാവ് പിടികൂടി; എക്സൈസിനെ കണ്ട് നിര്‍ത്താതെ പോയ കാര്‍ ലോറിയിലിടിച്ചു; രണ്ടു പേര്‍ പിടിയില്‍

കഞ്ചിക്കോട് ദേശീയ പാതയില്‍ ഇന്ന് രാവിലെ എക്സൈസ് നടത്തിയ വാഹന പരിശോധനക്കിടെ രണ്ടു കാറുകള്‍ നിര്‍ത്താതെ പോയതോടെ സംശയം തോന്നി പിന്തുടര്‍ന്നപ്പോഴാണ് കാറില്‍ നിന്നും 50 കിലോയോളം കഞ്ചാവ് പിടികൂടിയത്. അമിത വേഗതയില്‍ പോയ കാര്‍ കഞ്ചിക്കോട് വെച്ച്‌ ലോറിയിലിടിച്ച്‌ അപകടമുണ്ടായി. ഇതോടെ വാഹനത്തില്‍ നിന്നും ഇറങ്ങിയോടാന്‍ ശ്രമിച്ച രണ്ടു പേരെ എക്സൈസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് കാറില്‍ പരിശോധന നടത്തിയപ്പോഴാണ് മൂന്നു ചാക്കുകളിലായി 50 കിലോയോളം കഞ്ചാവ് കണ്ടെത്തിയത്. കേസില്‍ തിരൂരങ്ങാടി സ്വദേശി രഞ്ജിത് തിരൂര്‍ സ്വദേശി ഷിഹാബ് എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു കാര്‍ എക്സൈസിനെ വെട്ടിച്ച്‌ കടന്നുകളഞ്ഞതായി അധികൃതര്‍ പറഞ്ഞു.

ചെന്നൈയില്‍ നിന്നും തിരൂരിലേക്കാണ് കഞ്ചാവ് കടത്തിയതെന്ന് പ്രതികള്‍ മൊഴി നല്‍കി. മുന്‍പും ഇവര്‍ കഞ്ചാവ് കടത്തിയിട്ടുണ്ടെന്നും എക്സൈസ് വ്യക്തമാക്കി. കഞ്ചാവ് കടത്ത് വ്യാപകമായതോടെ പരിശോധന ശക്തമാക്കിയതായി അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാട് നിന്നും കാറില്‍ കടത്തുകയായിരുന്ന 200 കിലോ കഞ്ചാവും 357 ഗ്രാം ഹാഷിഷും പിടികൂടിയിരുന്നു. എക്സൈസ് ഇന്‍സ്പെക്ടര്‍ പി സതീഷ് റെയ്ഡിന് നേതൃത്വം നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular