Sunday, May 19, 2024
HomeKeralaചിരിപ്പിക്കാൻ അയ്യര്‍ ഇൻ അറേബ്യ ; ഫസ്റ്റ് ലുക്ക്

ചിരിപ്പിക്കാൻ അയ്യര്‍ ഇൻ അറേബ്യ ; ഫസ്റ്റ് ലുക്ക്

മുകേഷ്, ഉര്‍വശി,ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുര്‍ഗ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം. എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അയ്യര്‍ ഇൻ അറേബ്യ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു.

നീണ്ട ഇടവേളക്കു ശേഷം മുകേഷും ഉര്‍വശിയും ഒന്നിക്കുന്ന ചിത്രംമുഴുനീള കോമഡി എന്റര്‍ടെയ്നറാണ്.സിനിമ ജീവിതത്തിന്റെ ഇരുപത്തിയഞ്ചാം വര്‍ഷത്തില്‍ ആണ് അയ്യര്‍ ഇൻ അറേബ്യയുമായി എം.എ നിഷാദ് എത്തുന്നത്.ജാഫര്‍ ഇടുക്കി, അലൻസിയര്‍, മണിയൻ പിള്ള രാജു, കൈലാഷ്, സുധീര്‍ കരമന, സോഹൻ സീനുലാല്‍, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, സിനോജ് സിദ്ധിഖ്, ജയകുമാര്‍, ഉമ നായര്‍, ശ്രീലത നമ്ബൂതിരി, രശ്മി അനില്‍, വീണ നായര്‍, നാൻസി,ദിവ്യ എം. നായര്‍, ബിന്ദു പ്രദീപ്, സൗമ തുടങ്ങിയവരാണ് മറ്ര് താരങ്ങള്‍.

ഛായാഗ്രഹണം സിദ്ധാര്‍ത്ഥ് രാമസ്വാമി, വിവേക് മേനോൻ . പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ബിനു മുരളി. വെല്‍ത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറില്‍ വിഘ്‌നേഷ് വിജയകുമാര്‍

ആണ് നിര്‍മ്മാണം.പി .ആര്‍. ഒ എ .എസ് ദിനേശ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular