Tuesday, May 7, 2024
HomeCinemaസുരേഷ് ഗോപി ചിത്രത്തില്‍ ആര്‍ഷ

സുരേഷ് ഗോപി ചിത്രത്തില്‍ ആര്‍ഷ

സുരേഷ് ഗോപി നായകനായി രാഹുല്‍ രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആര്‍ഷ ചാന്ദിനി ബൈജുവും.

ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ ആര്‍ഷ പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ആദ്യമായാണ് സുരേഷ് ഗോപി ചിത്രത്തിന്റെ ഭാഗമാകുന്നത്.പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് വന്ന ആര്‍ഷ മുകുന്ദനുണ്ണി അസോസിയേറ്റ്സ്, മധുര മനോഹ മോഹം എന്നീ ചിത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ചു.അതേസമയം

ഷീലു എബ്രഹാം ആണ്നാ യിക. സുരേഷ് ഗോപിയുടെ നായികയായി ഷീലു എത്തുന്നതും ആദ്യമാണ്. പ്രശസ്ത തമിഴ് നടനും സംവിധായകനുമായ എസ്. ജെ സൂര്യ ആണ് പ്രതിനായകൻ.എസ്. ജെ സൂര്യയുടെ മലയാള അരങ്ങേറ്റമാണ്. എസ്.ജി.251 എന്ന് താത്കാലികമായി പേരിട്ട ചിത്രം അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യു നിര്‍മ്മിക്കുന്നു.ഒരു വാച്ച്‌ മെക്കാനിക്കിന്റെ വേഷമാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ആക്‌ഷൻ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രത്തില്‍ രണ്ടു വ്യത്യസ്ത ഗെറ്റപ്പുകളില്‍ സുരേഷ് ‌ഗോപി എത്തുന്നു.സമീൻ സലിം തിരക്കഥ എഴുതുന്നു. ഈമാസം പകുതിയോടെ ചിത്രത്തിന്റെ മോഷൻ പോസ്റ്റര്‍ റിലീസ് ചെയ്യും.ബിഗ് ബഡ്ജറ്റില്‍ പാൻ ഇന്ത്യൻ ചിത്രമായാണ് ഒരുങ്ങുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍ എൻ .എം. ബാദുഷ, അമീര്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular