Sunday, May 19, 2024
HomeGulfമനുഷ്യക്കടത്ത് തടയുന്നതില്‍ മാധ്യമങ്ങളുടെ പങ്ക് വലുത് -എല്‍.എം.ആര്‍.എ സി.ഇ.ഒ

മനുഷ്യക്കടത്ത് തടയുന്നതില്‍ മാധ്യമങ്ങളുടെ പങ്ക് വലുത് -എല്‍.എം.ആര്‍.എ സി.ഇ.ഒ

നാമ: മനുഷ്യക്കടത്ത് തടയുന്നതില്‍ മാധ്യമങ്ങളുടെ പങ്ക് അദ്വിതീയമാണെന്ന് എല്‍.എം.ആര്‍.എ സി.ഇ.ഒ നിബ്റാസ് താലിബ് വ്യക്തമാക്കി.

മനുഷ്യക്കടത്തിനെതിരെ ബോധവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശീലന പരിപാടിയില്‍ പങ്കെടുത്തവരെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴില്‍ വിപണിയില്‍ മനുഷ്യക്കടത്ത് സാന്നിധ്യം കുറക്കുന്നതിന് നിയമപരമായ ഇടപെടലിനോടൊപ്പം മാധ്യമങ്ങളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ബോധവത്കരണ പ്രവര്‍ത്തനങ്ങളും അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര മൈഗ്രേഷൻ ഓര്‍ഗനൈസേഷനുമായി സഹകരിച്ചായിരുന്നു ശില്‍പശാല.

ബഹ്റൈനിലെ മീഡിയ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും യൂനിവേഴ്സിറ്റി പ്രഫസര്‍മാരെയും ലക്ഷ്യമിട്ടായിരുന്നു പരിശീലനം. മനുഷ്യക്കടത്തിന്റെ വിവിധ രീതികളും അത് ചെറുക്കാനുള്ള മാര്‍ഗങ്ങളും മനുഷ്യക്കടത്തിന് വിധേയമായവരെ രക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങളും ഇതില്‍ വിശദീകരിക്കപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular