വാഷിങ്ടണ്‍: ഇന്ത്യൻ വംശജനായ മോട്ടല്‍ ഉടമ അമേരിക്കയില്‍ വെടിയേറ്റ് മരിച്ചു. ഗുജറാത്തിലെ നൗസാരി ജില്ലയില്‍ കുടുംബ വേരുകളുള്ള സത്യൻ നായിക് (46) ആണ് നോര്‍ത് കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ടത്.
ആരോ മുറിയിലേക്ക് കടന്നിട്ടുണ്ടെന്ന് ബന്ധു അറിയിച്ചതനുസരിച്ച് അകത്തേക്ക് കയറിയ സത്യൻ നായികിനെ അവിടെ നിലയുറപ്പിച്ചിരുന്ന ട്രോയ് കെല്ലും (59) എന്നയാള്‍ വെടിവെക്കുകയായിരുന്നു. അക്രമി സ്വയം വെടിവെച്ച് മരിച്ചു. അക്രമത്തിന്റെ കാരണം വ്യക്തമായിട്ടില്ല.