Saturday, May 18, 2024
HomeKeralaസ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാൻ 'എയ്ഞ്ചല്‍ പൊലീസ്'

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാൻ ‘എയ്ഞ്ചല്‍ പൊലീസ്’

നിലമ്ബൂര്‍: ബസ് യാത്രകളില്‍ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാനായി ‘എയ്ഞ്ചല്‍ പൊലീസ്’ പദ്ധതിയുമായി ജില്ല പൊലീസ്.

പൊതുഗതാഗത സംവിധാനങ്ങളില്‍ സ്ത്രീകളോടും കുട്ടികളോടും സംവദിച്ച്‌ വനിത പൊലീസുകാരും ഇനി കൂെടയുണ്ടാകും. ജില്ല പൊലീസ് മേധാവി എസ്. ശശിധരന്‍റെ നിര്‍ദേശപ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി തിങ്കളാഴ്ച ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബസുകളില്‍ വനിത പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. തുടര്‍ന്ന് സുരക്ഷ ബോധവത്കരണവും നല്‍കി. യൂനിഫോമിലും മഫ്തിയിലുമായി പരിശോധന തുടരുമെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular