Saturday, May 18, 2024
HomeIndiaമോദിക്കെതിരെ സാമ്നയില്‍ ലേഖനം; സഞ്ജയ് റാവുത്തിനെതിരെ കേസ്

മോദിക്കെതിരെ സാമ്നയില്‍ ലേഖനം; സഞ്ജയ് റാവുത്തിനെതിരെ കേസ്

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിക്കുന്ന തരത്തില്‍ ശിവസേന മുഖപത്രമായ സാമ്നയില്‍ ലേഖനമെഴുതി എന്നാരോപിച്ച്‌ സഞ്ജയ് റാവുത്തിനെതിരെ കേസെടുത്തു.

പത്രത്തിന്റെ എക്സിക്യൂട്ടീവ് എഡിറ്ററും ശിവസേന എം.പിയുമാണ് റാവുത്ത്. ഡിസംബര്‍ 10ന് സാമ്നയില്‍ മോദിയെ അധിക്ഷേപിച്ച്‌ റാവുത്ത് ലേഖനമെഴുതി എന്നാരോപിച്ച്‌ ബി.ജെ.പി കോ-ഓര്‍ഡിനേറ്റര്‍ നിതിൻ ഭുതാഡയാണ് പരാതി നല്‍കിയത്.

ഇന്ത്യൻ പീനല്‍ കോഡ് (ഐപിസി) സെക്ഷൻ 153 (എ) (വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 505 (പൊതു വിദ്വേഷം ഉണ്ടാക്കുന്ന പ്രസ്താവനകള്‍) (2), 124 (എ) (വിദ്വേഷമോ അവഹേളനമോ ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഉമര്‍ഖേദ് പൊലീസ് സ്റ്റേഷൻ റാവുത്തിനെതിരെ കേസെടുത്തത്. പ്രധാനമന്ത്രിക്കെതിരെ സംസാരിച്ചതിനാലാണ് തനിക്കെതിരെ കേസെടുത്തതെന്നും രാജ്യത്ത് ഇപ്പോഴും ജനാധിപത്യമുണ്ടെന്നും റാവുത്ത് പ്രസ്താവനയില്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular