Friday, May 17, 2024
HomeKeralaഉമ്മുല്‍ ഇമാറാത്ത് പാര്‍ക്കില്‍ തീറ്റകൊടുക്കല്‍ സീസണ് 22ന് തുടക്കം

ഉമ്മുല്‍ ഇമാറാത്ത് പാര്‍ക്കില്‍ തീറ്റകൊടുക്കല്‍ സീസണ് 22ന് തുടക്കം

ബൂദബി: ഓമന മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും തീറ്റ കൊടുക്കാനും അവരുമായി അടുത്തിടപഴകാനും ആഗ്രഹിക്കുന്നവര്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത.

അല്‍ ഐനിലെ ഉമ്മുല്‍ ഇമാറാത്ത് പാര്‍ക്കില്‍ തീറ്റ കൊടുക്കല്‍ സീസണ്‍ 22ന് ആരംഭിക്കും. അല്‍ ഐൻ മൃഗശാലയുമായി സഹകരിച്ച്‌ ജനുവരി പകുതിവരെ നീണ്ടുനില്‍ക്കുന്ന തീറ്റകൊടുക്കല്‍ സീസണില്‍ വിവിധതരം തത്തകള്‍, മൂങ്ങകള്‍, പാമ്ബുകള്‍, മറ്റ് ഉരഗങ്ങള്‍ എന്നിവയെ സന്ദര്‍ശകര്‍ക്ക് നേരിട്ടുകാണാനും അവക്ക് തീറ്റ നല്‍കാനും സെല്‍ഫിയെടുക്കാനും അവസരമുണ്ടാകും. ഈ മാസം 22,23, 29, 30 തീയതികളിലായി വൈകീട്ട് 4.30 മുതല്‍ 6.30 വരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ജനുവരി 5,6,12,13 തീയതികളില്‍ വൈകീട്ട് 4.30 മുതല്‍ 6.30 വരെയും തീറ്റ കൊടുക്കുന്നതിനായി സന്ദര്‍ശകര്‍ക്ക് അവസരമുണ്ടാകും. പക്ഷികളും ഉരഗങ്ങളും കൂടാതെ ഇത്തവണ കുതിര, ഒട്ടകം, മുയല്‍, ആമ, എമു, ചെമ്മരിയാട് എന്നീ മൃഗങ്ങള്‍ക്കും തീറ്റ കൊടുക്കാനും വിവിധ സെഷനുകള്‍ സംഘടിപ്പിക്കുന്നുണ്ട്. കുതിര, ഒട്ടക സവാരി നടത്താനും അവസരമുണ്ടാകും. സന്ദര്‍ശകര്‍ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനും കൂടുതല്‍ വിവരങ്ങള്‍ക്കും www.ummalemaratPark.ae സന്ദര്‍ശിക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular