Sunday, May 19, 2024
HomeKeralaശരണ പാതയിലും സന്നിധാനത്തും ചില്ല് കുപ്പികള്‍ കുമിഞ്ഞ് കൂടുന്നു; മൃഗങ്ങള്‍ക്ക് വെല്ലുവിളിയെന്ന് വനം വകുപ്പ്

ശരണ പാതയിലും സന്നിധാനത്തും ചില്ല് കുപ്പികള്‍ കുമിഞ്ഞ് കൂടുന്നു; മൃഗങ്ങള്‍ക്ക് വെല്ലുവിളിയെന്ന് വനം വകുപ്പ്

ബരിമല: പമ്ബ- സന്നിധാനം ശരണ പാതയിലും സന്നിധാനത്തും വില്‍പ്പന നടത്തുന്ന ശീതളപാനീയത്തിന്റെ കുപ്പികള്‍ കുമിഞ്ഞ് കൂടുന്നു.

ചില്ല് കുപ്പികളില്‍ ലഭിക്കുന്ന ശീതളപാനീയം, കുപ്പി ഉള്‍പ്പടെയാണ് വില്‍പ്പന നടത്തുന്നത്. ഇത് വാങ്ങി ഉപയോഗിച്ചതിന് ശേഷം കടകളുടെ സമീപവും വനത്തിലേക്കും വലിച്ചെറിയുകയണ്.
ഇത്തരത്തില്‍ വലിച്ചെറിയുന്ന കുപ്പികള്‍ സന്നിധാനത്തിന്റെ പല ഭാഗങ്ങളിലും വലിയ കൂനയായി കിടക്കുകയാണ്. ഇതിനെതിരെ വനം വകുപ്പ് രംഗത്ത് വന്നിരിക്കുകയാണ്.

ആന അടക്കമുള്ള വന്യ മൃഗങ്ങളുടെ നാശത്തിന് ഈ കുപ്പികള്‍ വഴിയൊരുക്കുമെന്നാണ് വനം വകുപ്പ് പറയുന്നത്. തീര്‍ത്ഥാടന കാലത്തിന് ശേഷം ആന അടക്കുമുള്ള വന്യമൃഗങ്ങള്‍ ഇവിടേയ്‌ക്ക് ഇറങ്ങും. കുപ്പികളില്‍ ചവിട്ടുമ്ബോള്‍ അവയുടെ കാലിലേക്ക് ചില്ലുകള്‍ തറച്ച്‌ കയറുകയും മുറിവുകള്‍ വൃണമായി ഇവ മരണപ്പെടാനുള്ള സാധ്യതയുണ്ടെന്നും വനം വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരം കുപ്പികളിലെ ശീതളപാനീയ വില്‍പ്പനയ്‌ക്ക് തടയിടണമെന്ന് ആവശ്യപ്പെട്ട് വനം വകുപ്പ് ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ക്ക് അടക്കം കത്ത് നല്‍കിയതാണ്. എന്നാല്‍, ഈ വിഷയത്തില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ശീതളപാനീയങ്ങളുടെ വില്‍പ്പനയ്‌ക്ക് തടയിടാന്‍ കഴിയില്ലെങ്കില്‍ കുപ്പികള്‍ കൃത്യമായി നീക്കം ചെയ്യാനുള്ള സംവിധാനം ഒരുക്കണമെന്നാണ് വനം വകുപ്പിന്റെ ആവശ്യം. ദിവസേന ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ വന്നുപോകുന്ന ശബരിമലയില്‍ വലിയതോതില്‍ ശീതളപാനിയത്തിന്റെ വില്‍പ്പനയും നടക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular