Saturday, May 4, 2024
HomeKeralaനവകേരള സദസിന്റെ സമാപന ദിവസം തലസ്ഥാനത്ത് പ്രതിഷേധ സമരങ്ങളുടെ പരമ്ബര

നവകേരള സദസിന്റെ സമാപന ദിവസം തലസ്ഥാനത്ത് പ്രതിഷേധ സമരങ്ങളുടെ പരമ്ബര

തിരുവനന്തപുരം: നവകേരള സദസിന്റെ സമാപന ദിവസം തലസ്ഥാനത്ത് പ്രതിഷേധ സമരങ്ങളുടെ പരമ്ബര. സെക്രട്ടേറിയറ്റിലേക്കും ഡി ജി പി ഓഫീസിലേക്കും നവകേരള സദസ് നടക്കുന്ന വേദികളിലേക്കും യുവമോര്‍ച്ച, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

പ്രകടനം നടന്നയിടങ്ങളില്‍ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉണ്ടായി.നേമം മണ്ഡലം നവകേരള സദസ് നടന്ന വേദിയിലേക്ക് ബി ജെ പി, മഹിള മോര്‍ച്ച പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. പൂജപ്പുര സരസ്വതി മണ്ഡപം മൈതാനിയിലെ വേദിക്ക് രണ്ട് കിലോമീറ്റര്‍ മുമ്ബ് പ്രകടനം തടഞ്ഞ പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

നേരത്തേ, യുവമോര്‍ച്ച സെക്രട്ടേറിയറ്റിലേക്കും പ്രകടനം നടത്തിയിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. അതിനിടെ ആര്‍ എസ് പിയുടെ യുവജന വിഭാഗം ആര്‍ വൈ എഫിന്റെ ഏതാനും പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നില്‍ കടന്നുകയറി പ്രതിഷേധിച്ചു. ഇവരെ അറസ്റ്റ് ചെയ്ത് നീക്കി.

രാവിലെ കോണ്‍ഗ്രസ് നടത്തിയ ഡി ജി പി ഓഫീസ് മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും വി ഡി സതീശനും ഉള്‍പ്പെടെ വേദിയിലിരിക്കെ കണ്ണീര്‍വാതകം പ്രയോഗിച്ചതിനെ തുടര്‍ന്ന് സുധാകരന് ദേഹാസ്വാസ്ഥ്യം ഉണ്ടായി.

അതിനിടെ പൂജപ്പുരയിലെ നവകേരള സദസിന്റെ വേദിയിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും ബസില്‍ കടന്നു പോകവെ വഴിവക്കിലുളള തന്റെ വീടിന് സമീപം കറുത്ത ഷര്‍ട്ടും മുണ്ടും ധരിച്ച്‌ കറുപ്പ് തുണിയും കയ്യിലേന്തി ഇരുന്നു ചാണ്ടി ഉമ്മന്‍ പ്രതിഷേധിച്ചത് വേറിട്ടതായി. ഡി വൈ എഫ് ഐ ക്കാര്‍ ഭീഷണിപ്പെടുത്തിയെങ്കിലും ചാണ്ടി ഉമ്മന്‍ പിന്മാറിയില്ല. പൊലീസ് സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular