Saturday, May 18, 2024
HomeUncategorized349 ദിനങ്ങള്‍ക്കുശേഷം നദാല്‍ റിട്ടേണ്‍സ്

349 ദിനങ്ങള്‍ക്കുശേഷം നദാല്‍ റിട്ടേണ്‍സ്

 ബ്രിസ്ബെയ്ൻ ഇന്‍റര്‍നാഷണല്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ മുൻ ലോക ഒന്നാം നന്പര്‍ റഫേല്‍ നദാലിനു ജയം.
നദാല്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് (7-5, 6-1) ഡൊമിനിക് തീമിനെ പരാജയപ്പെടുത്തി. ജയത്തോടെ സ്പാനിഷ് താരം പ്രീക്വാര്‍ട്ടറിലെത്തി.

349 ദിനങ്ങള്‍ക്കുശേഷം നദാലിന്‍റെ ആദ്യ സിംഗിള്‍സ് മത്സരമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഓസ്ട്രേലിയൻ ഓപ്പണിന്‍റെ രണ്ടാം റൗണ്ടില്‍ പുറത്തായശേഷം സ്പാനിഷ് താരം രണ്ടു തവണ ഇടുപ്പ് ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. ബ്രിസ്ബെയിൻ ഇന്‍റര്‍നാഷണലിലെ പുരുഷ ഡബിള്‍സില്‍ ആദ്യ മത്സരത്തില്‍ നദാല്‍ സഖ്യത്തിനു തോല്‍വിയായിരുന്നു.

വനിതാ സിംഗിള്‍സ് മത്സരങ്ങളില്‍ വിക്ടോറിയ അസാരങ്ക 6-1, 7-6(10-8)ന് അന്ന കാലിൻസ്കയയെയും അരീന റോഡിയോനോവ 7-5 7-6(9-7)ന് സെഫിയ കെനിനെയും തോല്‍പ്പിച്ചു പ്രീക്വാര്‍ട്ടറില്‍ എത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular