Saturday, May 4, 2024
HomeKeralaപുതിയ തുടക്കം തേടി; ഭാരതം ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റിന്

പുതിയ തുടക്കം തേടി; ഭാരതം ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റിന്

ലോകകപ്പ് കലാശപ്പോര് വരുത്തിവച്ച ക്ഷീണത്തിന് മീതെ സെഞ്ചൂറിയന്‍ ടെസ്റ്റ് നല്‍കിയ മറക്കാനാഗ്രഹിക്കുന്ന മത്സരത്തോടെയാണ് ഭാരത ക്രിക്കറ്റ് ടീമിന്റെ 2023 കടന്നുപോയത്.

ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ചരിത്ര പരമ്ബര എന്നത് ഇക്കുറി ഇനി പ്രായോഗ്യമല്ലെന്ന തിരിച്ചറിവില്‍ ഭാരതം ഇന്ന് ഇറങ്ങുന്നു. കേപ്ടൗണില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്. രണ്ട് മത്സര പരമ്ബരയില്‍ 1-0ന് ആതിഥേയര്‍ മുന്നിട്ടുനില്‍ക്കുന്നു.

സമനിലയോടെ തലയുയര്‍ത്തിവേണം രോഹിത്തിനും സംഘത്തിനും അതിലുപരി രാഹുല്‍ ദ്രാവിഡ് എന്ന ഭാരത പരിശീലകനും ദക്ഷിണാഫ്രിക്ക വിട്ടുപോരാന്‍. പുതുവര്‍ഷ രാവിന് മണിക്കുറുകള്‍ക്ക് മുമ്ബ് മാത്രമാണ് തോല്‍വി സമ്മാനിച്ച സെഞ്ചൂറിയന്‍ വിട്ട് രോഹിത്തും കൂട്ടരും കേപ്ടൗണിലേക്ക് എത്തിയത്. പഴയതെല്ലാം മറക്കാനുള്ള രാവ് കഴിച്ചുകൂട്ടിയ സംഘം പുതുവര്‍ഷദിനം മുതല്‍ പരിശീലനത്തില്‍ സക്രിയമായി. ലോക ക്രിക്കറ്റില്‍ വമ്ബന്‍മാരെന്ന പകിട്ടും പട്ടവും സ്ഥിരതയോടെ നിലനിര്‍ത്തുന്ന ഇംഗ്ലണ്ടിനെയും ഓസ്‌ട്രേലിയയെയും അവരുടെ നാട്ടിലെത്തി ടെസ്റ്റ് പരമ്ബരകളില്‍ മുട്ടുകുത്തിച്ച സമീപകാല മികവിന്റെ ബലത്തിലാണ് ഭാരതം ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചത്.

ഏകദിന പരമ്ബരയില്‍ സാധ്യമായത് ടെസ്റ്റില്‍ കഴിയില്ലെന്ന് ഇതിനോടകം ഉറപ്പായിരിക്കുന്നു. രണ്ട് മത്സര പരമ്ബരയില്‍ ഒരെണ്ണം തോറ്റു. ഇനി ഇന്ന് തുടങ്ങുന്ന ടെസ്റ്റില്‍ ജയിച്ചാല്‍ പോലും പരമ്ബര സ്വന്തമാക്കുകയെന്ന മോഹം നടക്കില്ല. ജയത്തോടെ സമനിലയുമായി തലയുയര്‍ത്തി മടങ്ങാം എന്ന ആശ്വാസം മാത്രമാണ് ടെസ്റ്റ് ക്രിക്കറ്റില്‍ ലോക ഒന്നാം നമ്ബര്‍ ടീമായ ഭാരതത്തിന് മുന്നിലുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular