Friday, May 17, 2024
HomeCinemaമമ്മൂട്ടിയുടെ കാതല്‍ ഒടിടിയിലേക്ക്; എത്തുന്നത് ആമസോണില്‍, നാളെ മുതല്‍ കാണാം

മമ്മൂട്ടിയുടെ കാതല്‍ ഒടിടിയിലേക്ക്; എത്തുന്നത് ആമസോണില്‍, നാളെ മുതല്‍ കാണാം

മ്മൂട്ടിയും ജ്യോതികയും പ്രധാന വേഷത്തിലെത്തിയ കാതല്‍ ഒടിടി റിലീസിന്. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.

ജനുവരി അഞ്ച് പുലര്‍ച്ചെ മുതല്‍ ചിത്രം സൗജന്യമായി സ്ട്രീമിങ് ആരംഭിക്കും. വിദേശ രാജ്യങ്ങളില്‍ ഇന്നു മുതല്‍ ചിത്രം പ്രദര്‍ശനത്തിന് എത്തിയിരുന്നു. എന്നാല്‍ വാടകയ്ക്കാണ് സിനിമ കാണാൻ അവസരമുണ്ടായിരുന്നത്.

ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം വലിയ രീതിയില്‍ നിരൂപക പ്രശംസ നേടിയിരുന്നു. സ്വവര്‍ഗാനുരാഗിയുടെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തിയത്. നവംബര്‍ 23നാണ് ചിത്രം തിയറ്ററില്‍ എത്തിയത്. തിയറ്ററില്‍ നിന്ന് മികച്ച കളക്ഷൻ നേടാനും ചിത്രത്തിനായിരുന്നു.

മമ്മൂട്ടിയേയും കാതലിനേയും പുകഴ്ത്തിക്കൊണ്ട് ന്യൂയോര്‍ക് ടൈംസില്‍ ഉള്‍പ്പടെ ലേഖനം വന്നിരുന്നു. ആര്‍.എസ്. പണിക്കര്‍, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, മുത്തുമണി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ വേഷമിട്ടു. കാതലിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയുമാണ്. എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍: ജോര്‍ജ് സെബാസ്റ്റ്യൻ. ഛായാഗ്രഹണം: സാലു കെ. തോമസ്, എഡിറ്റിങ്: ഫ്രാൻസിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കൻ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular