Friday, May 17, 2024
HomeKeralaകലോത്സവത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ അപകടം; വിദ്യാര്‍ഥിക്ക് ധനസഹായം പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍

കലോത്സവത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ അപകടം; വിദ്യാര്‍ഥിക്ക് ധനസഹായം പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍

കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ അപകടത്തില്‍ പരിക്കേറ്റ മത്സരാര്‍ത്ഥിക്ക് ചികിത്സാ ധനസഹായം പ്രഖ്യാപിച്ച്‌ സംസ്ഥാന സര്‍ക്കാര്‍.

ട്രെയിന്‍ യാത്രക്കിടെ അപകടത്തില്‍പ്പെട്ട പെരുമ്ബാവൂര്‍ തണ്ടേക്കാട് ജമാഅത്ത് എച്ച്‌ എസ് എസിലെ മുഹമ്മദ് ഫൈസലിനാണ് ചികിത്സാ ധനസഹായം പ്രഖ്യാപിച്ചത്. 50,000 രൂപ അനുവദിച്ച വിവരം മന്ത്രി വി ശിവന്‍കുട്ടി കലോത്സവ സമാപന വേദിയിലാണ് അറിയിച്ചത്.

ട്രെയിനില്‍ ഉറങ്ങവെ അബദ്ധത്തിന് കാല് പുറത്തുപോയാണ് മുഹമ്മദ് ഫൈസലിന് പരിക്കേറ്റത്. അപകടത്തില്‍ ഫൈസലിന്റെ കാലിലെ അഞ്ച് വിരലുകളും ചതഞ്ഞരഞ്ഞു. ഉറക്കത്തിനിടെ ട്രെയിനിന്റെ വാതിലിലൂടെ പുറത്തേക്ക് ആയ കാലുകള്‍ മരക്കുറ്റിയിലോ പോസ്റ്റിലോ ഇടിച്ചാകാം അപകടമെന്നാണ് നിഗമനം.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഫൈസല്‍. കൊല്ലത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എച്ച്‌ എസ് വിഭാഗം വട്ടപ്പാട്ട് മത്സരത്തില്‍ പുതു മണവാളനായി വേഷമിട്ട് എ ഗ്രേഡ് കിട്ടി മടങ്ങും വഴി ശാസ്താംകോട്ടയില്‍ വെച്ചാണ് അപകടം സംഭവിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular