Thursday, May 2, 2024
HomeGulfസോക്കറൂസ് പോരാട്ട ഭൂമിയില്‍

സോക്കറൂസ് പോരാട്ട ഭൂമിയില്‍

ദോഹ: ഏഷ്യൻ കപ്പിലെ വമ്ബന്മാരായ ആസ്ട്രേലിയ ടൂര്‍ണമെന്റിന്റെ വേദിയിലെത്തി. കഴിഞ്ഞ ദിവസം നടന്ന സൗഹൃദ മത്സരത്തില്‍ ബഹ്റൈനെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ചതിന്റെ വീര്യവുമായാണ് സോക്കറൂസ് ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്.

ആദ്യമത്സരത്തില്‍ ഇന്ത്യയെ നേരിടുന്ന ആസ്ട്രേലിയക്ക് ഖത്തര്‍ യൂനിവേഴ്സിറ്റിയിലാണ് താമസവും പരിശീലനവുമെല്ലാം ഒരുക്കിയത്. ടൂര്‍ണമെന്റിനുള്ള തജികിസ്താൻ, ഒമാൻ ടീമുകളും തിങ്കളാഴ്ച ദോഹയിലെത്തി. തകൃതിയായ പരിശീലനവും സന്നാഹ മത്സരവും പൂര്‍ത്തിയാക്കിയ ഖത്തര്‍ ടീം കഴിഞ്ഞ ദിവസം ബേസ് ക്യാമ്ബിലേക്ക് മാറി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular