Monday, May 20, 2024
HomeKeralaറിപ്പബ്ലിക് ദിനാഘോഷ മത്സരങ്ങളുമായി ചുങ്കത്ത് ജുവലറി

റിപ്പബ്ലിക് ദിനാഘോഷ മത്സരങ്ങളുമായി ചുങ്കത്ത് ജുവലറി

കൊച്ചി: ചുങ്കത്ത് ജുവലറിയുടെ കൊല്ലത്തെ പുതിയ രണ്ട് ഷോറൂമുകളുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച്‌ ജനുവരി 23 മുതല്‍ 26 വരെ റിപ്പബ്ളിക് ദിന മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.

കുണ്ടറയില്‍ പുതിയ ഷോറൂമിന്റെയും നവീകരിച്ച കൊല്ലം ഷോറൂമിന്റെയും ഉദ്ഘാടനങ്ങളുടെ ഭാഗമായി പാരമ്ബര്യ ട്രസ്റ്റും ടി .കെ.എം ആര്‍ട്‌സ് ആൻഡ് സയൻസ് കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റുമായി ചേര്‍ന്ന് ഭരണഘടനയുടെ ഉള്ളടക്കം പ്രചരിപ്പിക്കാൻ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

ഭരണഘടനയുടെ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന വീഡിയോ പ്രദര്‍ശനം, ക്വിസ്, ദേശഭക്തിഗാനം, ചിത്രരചന മല്‍സരങ്ങള്‍ക്കൊപ്പം കലാസന്ധ്യയും സംഘടിപ്പിക്കും. സ്‌കൂള്‍, കോളേജ് പൊതു വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ്, മൊമന്റോ, സര്‍ട്ടിഫിക്കറ്റ് എന്നിവ സമ്മാനമായി ലഭിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular