Thursday, May 9, 2024
HomeUSAമോദിക്കെതിരെ ഭീഷണിയുമായി പന്നൂൻ

മോദിക്കെതിരെ ഭീഷണിയുമായി പന്നൂൻ

വാഷിംഗ്‌ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഭീഷണിയുമായി ഖാലിസ്ഥാൻ ഭീകരൻ ഗുര്‍പത്‌വന്ത് സിംഗ് പന്നൂൻ.

റിപ്പബ്ലിക് ദിന പരേഡില്‍ സുരക്ഷയില്ലാതെ പങ്കെടുക്കാൻ മോദിയെ വെല്ലുവിളിക്കുന്ന ഇയാളുടെ വീഡിയോ പുറത്തുവന്നു. കാനഡയില്‍ അജ്ഞാതരാല്‍ കൊല്ലപ്പെട്ട ഖാലിസ്ഥാൻ ഭീകരൻ ഹര്‍ദീപ് സിംഗ് നിജ്ജറിനായി പ്രതികാരം ചെയ്യുമെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, ഡി.ജി.പി ഗൗരവ് യാദവ് എന്നിവരെ കൊല്ലുമെന്നും ഇയാള്‍ ഭീഷണി മുഴക്കി. നിരോധിത സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസിന്റെ സ്ഥാപകനാണ് യു.എസ്, കനേഡിയൻ പൗരത്വങ്ങളുള്ള പന്നൂൻ. ഇയാള്‍ നിലവില്‍ യു.എസിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular