Tuesday, May 14, 2024
HomeKeralaഡോ. വന്ദന കൊലപാതകം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

ഡോ. വന്ദന കൊലപാതകം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദന ദാസിന്‍റെ പിതാവ് മോഹന്‍ദാസ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും.
വന്ദനയുടെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്നും കേസ് സിബിഐയ്ക്ക് കൈമാറണമെന്നുമാണ് വന്ദനയുടെ മാതാപിതാക്കള്‍ വ്യക്തമാക്കുന്നത്. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്‍റെ ബെഞ്ച് ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കും.

അതേസമയം, കുറ്റപത്രം നല്‍കിയ കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. നിലവിലുളള അന്വേഷണം കാര്യക്ഷമമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസിലെ വിചാരണയ്ക്ക് സ്പെഷല്‍ പബ്ലിക് പ്രൊസിക്യൂട്ടറെ നിയമിക്കാമെന്ന് സര്‍ക്കാര്‍ ഡോ. വന്ദനയുടെ മാതാപിതാക്കളെ അറിയിച്ചിരുന്നു.

മേയ് 10ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. പോലീസുകാര്‍ വൈദ്യപരിശോധനയ്ക്ക് കൊട്ടാരക്കര താലൂക്ക് ആശുപത്രി എത്തിച്ച പ്രതി പൂയപ്പള്ളി സ്വദേശി സന്ദീപ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. വന്ദന ദാസ് ഉള്‍പ്പെടെ അഞ്ചുപേരെ കുത്തുകയായിരുന്നു.

അക്രമത്തില്‍ കഴുത്തിനും നെഞ്ചിനും കുത്തേറ്റ വന്ദനയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട്, അന്വേഷണം ശാസ്ത്രീയമായി പൂര്‍ത്തീകരിച്ച്‌ കേസില്‍ കുറ്റപത്രം നല്‍കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular