Tuesday, May 14, 2024
HomeKeralaഭാരത് ജോഡോ ന്യായ് യാത്ര: രാഹുലിന്‍റെ ഇനിയുള്ള എട്ട് ദിനങ്ങള്‍ ആസാമില്‍

ഭാരത് ജോഡോ ന്യായ് യാത്ര: രാഹുലിന്‍റെ ഇനിയുള്ള എട്ട് ദിനങ്ങള്‍ ആസാമില്‍

കൊഹിമ: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ആസാമിലേക്ക്. നാഗാലാന്‍ഡിലെ തുളിയില്‍ നിന്നാണ് വ്യാഴാഴ്ചത്തെ യാത്ര ആരംഭിക്കുന്നത്.
ആസാമിലേക്ക് പ്രവേശിക്കുന്ന യാത്ര 17 ജില്ലകളില്‍ കൂടി കടന്ന് 833 കിലോമീറ്റന്‍ സഞ്ചരിക്കും.

എട്ടുദിവസമാണ് ആസാമിലെ യാത്ര. ഈ മാസം 14ന് മണിപ്പുരിലെ തൗബാലില്‍ നിന്ന് ഭാരത് ജോഡോ യാത്രയുടെ രണ്ടാംഘട്ടമെന്ന് വിശേഷിപ്പിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിച്ചത്. 15 സംസ്ഥാനങ്ങള്‍, 110 ജില്ലകള്‍, 100 ലോക്‌സഭാ സീറ്റുകള്‍, 337 നിയമസഭാ മണ്ഡലങ്ങള്‍ എന്നിവയിലൂടെ 6,713 കിലോമീറ്റര്‍, 67 ദിവസങ്ങള്‍ രാഹുല്‍ ഗാന്ധി ബസിലും കാല്‍നടയായും സഞ്ചരിക്കാനാണ് യാത്രാ ലക്ഷ്യം.

കിഴക്കുനിന്ന് പടിഞ്ഞാറോട്ടുള്ള പുതിയ യാത്രയ്ക്കിടെ ഓരോ സംസ്ഥാനത്തെയും പ്രധാന കേന്ദ്രങ്ങളില്‍ പൗര, സമുദായ, സാമൂഹിക പ്രമുഖരുമായും സാധാരണക്കാരുമായും രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തും.

അതിനിടെ, രാഹുലിന്‍റെ യാത്ര തടസപ്പെടുത്താന്‍ ആസാം സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ ഈ ആരോപണങ്ങള്‍ തള്ളി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular