Saturday, May 18, 2024
HomeCinemaസ്വാസിക വിവാഹിതയാവുന്നു വരൻ സീരിയല്‍ താരം പ്രേം ജേക്കബ്

സ്വാസിക വിവാഹിതയാവുന്നു വരൻ സീരിയല്‍ താരം പ്രേം ജേക്കബ്

ലച്ചിത്രതാരം സ്വാസിക വിവാഹിതയാവുന്നു. ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബാണ് വരൻ. ജനുവരി 26ന് തിരുവനന്തപുരത്ത് വിവാഹവും 27ന് കൊച്ചിയില്‍ സുഹൃത്തുക്കള്‍ക്കായി വിവാഹ വിരുന്നും സംഘടിപ്പിക്കും.

ഏറെനാളായി സ്വാസികയും പ്രേമും പ്രണയത്തിലായിരുന്നു.

മനം പോലെ മംഗല്യം സീരിയലില്‍ സ്വാസികയും പ്രേമും ഒന്നിച്ചു അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ് പ്രേം . പെരുമ്ബാവൂര്‍ സ്വദേശിയാണ് സ്വാസിക. പൂജ വിജയ് എന്നാണ് യഥാര്‍ത്ഥ പേര്. 2009ല്‍ വൈഗ എന്ന തമിഴ് ചിത്രത്തില്‍ നായികയായി അഭിനയിച്ചാണ് വെള്ളിത്തിരയില്‍ എത്തുന്നത്. 2010ല്‍ ഫിഡില്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലും എത്തി. പ്രഭുവിന്റെ മക്കള്‍, കട്ടപ്പനയിലെ ഋത്വിക് റോഷൻ, പൊറിഞ്ചു മറിയം ജോസ്, ചതുരം എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. വാസന്തി സിനിമയിലെ അഭിനയത്തിനു മികച്ച സഹനടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. കമല്‍ സംവിധാനം ചെയ്യുന്ന വിവേകാനന്ദൻ വൈറലാണ് റിലീസിനു ഒരുങ്ങുന്ന ചിത്രം. ചിത്രത്തില്‍ നായികമാരില്‍ ഒരാളാണ് സ്വാസിക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular